അമൃതപുരിയില്‍ എത്തി അമ്മയെ കണ്ടു..! മനസ്സ് നിറഞ്ഞെന്ന് കൃഷ്ണ കുമാര്‍

നടനും ബി.ജെ.പിയുട നാഷണല്‍ കൗണ്‍സില്‍ അംഗവും കൂടിയായ കൃഷ്ണകുമാര്‍ തന്റെ പുതിയൊരു സന്തോഷം പ്രിയപ്പെട്ടവരുമായി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ്. അമൃതപുരിയില്‍ എത്തി മാതാ അമൃതാനന്ദമയിയെ കണ്ട സന്തോഷമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. അമ്മയെ കണ്ട് മനസ്സ് നിറഞ്ഞാണ് തൊഴുത് മടങ്ങിയതെന്നും അദ്ദേഹം കുറിയ്ക്കുന്നു.

എന്നത്തേയും പോലെ അമ്മ ഇന്നും ധാരാളം സംസാരിച്ചുവെന്നും അത് ഇനി തുടങ്ങാന്‍ പോകുന്ന ആശുപത്രിയെപ്പറ്റിയും, അതിനു ലഭിക്കുന്ന ആഗോള പ്രശസ്തിയെപ്പറ്റിയും എല്ലാമായിരുന്നു എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.. ഈ ദൈവസന്നിധിയില്‍ വീണ്ടും വീണ്ടും വരാനും, അമ്മയൊടോപ്പം ജീവകാരൂണ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാനും നമുക്കെല്ലാം അവസരമുണ്ടാകട്ടെ എന്നാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചുകൊണ്ട് പറയുന്നത്..

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

നമസ്‌കാരം സഹോദരങ്ങളെ… ഇന്നു അമൃതപുരിയില്‍ ചെന്നു അമ്മയെ കണ്ടു, തൊഴുതു, സംസാരിച്ചു, മനസ്സുനിറഞ്ഞു തിരിച്ചു മടങ്ങുമ്പോള്‍, കാറിലിരുന്നാണ് ഈ പോസ്റ്റിടുന്നത്.

കഴിഞ്ഞ പതിമ്മൂന്നാം തീയതി ആയിരുന്നു അമ്മയുടെ പിറന്നാള്‍. അമ്മയുടെ അമ്മ, (ദമയന്തി അമ്മ) ഈയിടെ അന്തരിച്ചതിനാല്‍ ആഘൊഷങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ തിരക്കുകള്‍ക്കിടയിലും, കാണാനും സംസാരിക്കാനും അനുഗ്രഹങ്ങള്‍ നല്‍കാനും അമ്മ മനസ്സ് കാണിച്ചത്, എന്റെ ഭാഗ്യവും സുകൃതവുമായി കരുതുന്നു. എന്നത്തേയും പോലെ അമ്മ ഇന്നും ധാരാളം സംസാരിച്ചു. ഫരീദാബാദില്‍ തുടങ്ങിയ പുതിയ ആശുപത്രിയെപ്പറ്റിയും, അതിനു ലഭിക്കുന്ന ആഗോള പ്രശസ്തിയെപ്പറ്റിയും സൂചിപ്പിച്ചപ്പോള്‍ പതിവുപോലെ വിനയാന്വിതയായി.

ഇനിയും തുടങ്ങാന്‍പോകുന്ന പുതിയ സംരംഭങ്ങളെപ്പറ്റി ആവേശപൂര്‍വ്വം സംസാരിച്ചു. കേരളത്തിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ അമ്മയുടെ കൂടെ ഇന്ന് വളരെ ആധികം സമയം ചിലവഴിക്കാനായി. ഈ ദൈവസന്നിധിയില്‍ വീണ്ടും വീണ്ടും വരാനും, അമ്മയൊടോപ്പം ജീവകാരൂണ്യപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാനും നമുക്കെല്ലാം അവസരമുണ്ടാകട്ടെ പ്രാത്ഥിച്ചു കൊണ്ട് നിര്‍ത്തുന്നു..സര്‍വേശ്വരനു നന്ദി…

Sreekumar

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago