സന്നിധാനന്ദന്‍ ഇനിയും പാടും..പാടിക്കൊണ്ടിരിക്കുന്നു!! മുടി വളര്‍ത്തിയും കുറി വരച്ചും ഇല്ലാതെയും പാടും, സന്നിധാനന്ദനെ പിന്തുണച്ച് അധ്യാപിക

ഗായകന്‍ സന്നിധാനന്ദനെ അധിക്ഷേപിച്ചതില്‍ പ്രതികരിച്ച് സന്നിധാനന്ദന്റെ അധ്യാപികയും കേരള വര്‍മ്മ കോളേജ് റിട്ടയേഡ് പ്രിന്‍സിപ്പാളുമായ കൃഷ്ണകുമാരി. ഉഷാകുമാരിയെന്ന പ്രൊഫൈലില്‍ നിന്നായിരുന്നു സന്നിധാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണ് എന്നുമായിരുന്നു അധിക്ഷേപം. സന്നിധാനന്ദന്റെ കുടുംബ ചിത്രമടക്കം പങ്കുവച്ച് അധിക്ഷേപം നടത്തിയത്.

വിഷയത്തില്‍ രൂക്ഷമായിട്ട് തന്നെയാണ് കൃഷ്ണകുമാരിയുടെ പ്രതികരണം. വിമര്‍ശനങ്ങള്‍ മാന്യമായി പറയാം, കാരണം കലാകാരന്‍ സമൂഹത്തിന്റെ പൊതുസ്വത്താണ്. വിഷം വമിക്കുന്ന വാക്കുകള്‍ തുപ്പിയിട്ട് അതവന്റെ നല്ലതിനാണ് എന്ന ആ ഏര്‍പ്പാട് എന്തായാലും വേണ്ട എന്ന് കൃഷ്ണകുമാരി പറയുന്നു.

പാടുക പ്രിയ സന്നിധാനന്ദാ…??
ഇവന്‍ സന്നിധാനന്ദന്‍..എന്റെ ചെല്ലക്കുട്ടി..ഞങ്ങളുടെ പ്രിയപ്പെട്ടവന്‍.
പണ്ട്, ഐഡിയ സ്റ്റാര്‍ സിംഗറുകള്‍ക്ക് മുന്‍പ് ശ്രീ കേരളവര്‍മ്മ കോളേജില്‍ ഒരു പ്രീഡിഗ്രി ക്ലാസ്.നാടകം ആണ് ക്ലാസില്‍ എടുത്തിരുന്നതെന്ന് ഓര്‍മ്മ.
ശ്ലോകങ്ങള്‍,കവിതകള്‍ ഒക്കെയും കുട്ടികളെക്കൊണ്ട് പാടിക്കാറുണ്ട്.ചിലര്‍ മടിച്ചു മടിച്ചു പാടാന്‍ നോക്കും.ചിലര്‍ ഒഴിയും.ചിലര്‍ മടിക്കാതെ പാടും.ചിലപ്പോള്‍ ഞാനും പാടും.അങ്ങനെ ക്ലാസ് തുടരും.ആ പ്രീഡിഗ്രി ക്ലാസിലും മുന്നില്‍ സൈഡില്‍ ഇരുന്ന ഒരു കൊച്ചു പയ്യനെ ഞാന്‍ വരികള്‍ ചൊല്ലാന്‍ വിളിച്ചു.ഒട്ടും മടിക്കാതെ സന്തോഷത്തോടെ അവന്‍ ചൊല്ലി.സുന്ദരമായി.കുട്ടികള്‍ അന്നുമുതല്‍ അവനെ ശ്രദ്ധിച്ചുതുടങ്ങി.തമാശയില്‍ പൊതിഞ്ഞും കുഞ്ഞുങ്ങളെപ്പോലെ കൊഞ്ചിയും ചിലപ്പോള്‍ വലിയ കാരണവര്‍ രീതിയിലും അവന്‍ ക്ലാസില്‍ മുന്നേറി.ഏവര്‍ക്കും പ്രിയങ്കരനായി.

പ്രീഡിഗ്രിക്ക് ശേഷം മലയാളം ബിരുദം എടുത്തു.ഏറെ സന്തോഷകരമായ ദിവസങ്ങള്‍.നിരന്തരം പുതുമയോടെ ക്ലാസ് തുടരാന്‍ ശ്രമിക്കാറുള്ള എനിക്ക് അവന്‍ ഉള്‍പ്പെട്ട ക്ലാസ് ഏറ്റവും ഇഷ്ടമുള്ളതായിരുന്നു.ഞാന്‍ പലപ്പോഴും ചിന്തിക്കുകയും ഇടയ്ക്ക് പറയുകയും ചെയ്യാറുള്ള ഒന്നുണ്ട്..ടീച്ചര്‍ തന്റെ ക്ലാസ് കുട്ടികളെ ബോറടിപ്പിക്കാതെ ചെയ്യാന്‍ നോക്കണം.അതുപോലെ ടീച്ചര്‍ക്കും ബോറടിക്കാന്‍ ഇടയാകരുത് കുട്ടികള്‍.ക്ലാസില്‍ ഒട്ടും താല്‍പര്യമില്ലാത്ത മുഖത്തു നീരസം ചാലിച്ചു ഇരിക്കുന്ന കുട്ടികള്‍ ടീച്ചര്മാരെയും ബോറടിപ്പിക്കും(അക്കാര്യം പറഞ്ഞുകേള്‍ക്കാറില്ല)ഇരുകൂട്ടരും തുല്യമായി നീതി പുലര്‍ത്തുമ്പോള്‍ മാത്രമേ ക്ലാസ് സജീവമാകൂ.
സന്നിയുടെ ക്ലാസ് ഓരോ ദിവസവും രസമായി മുന്നേറി.ഞങ്ങള്‍ ഏവരും ഒത്തുചേര്‍ന്നുപോയിരുന്നു.ക്ലാസില്‍ സന്നിയുടെ പാട്ടുകള്‍ ജീവന്‍ ടോണിക്ക് ആയിമാറി. ക്ലാസിലും പുറത്തും അവനെ വിളിച്ചു എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകള്‍ പാടിക്കുമായിരുന്നു.
എന്നാടി മുനിയമ്മാ,ഇരുമുടി താങ്കി,ഒരു ചെമ്പനീര്‍ പൂവിറുത്തു,സാമജ സഞ്ചാരിണീ..ഇതൊക്കെ ഇന്നും ഓര്‍മ്മയില്‍ പച്ചയായി നില്‍ക്കുന്നു. പിന്നെ ഐഡിയ സ്റ്റാര്‍ സിംഗര്‍ വരവായി.സന്നിധാനന്ദന്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയ കാലം പിറന്നു.
കാണികള്‍ക്കും ജഡ്ജസ്സിനും ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ത്ഥി.അതിന് ശേഷം കേരളവും മറുനാടുകളും സന്നിയെ ഏറ്റെടുത്തു.
സന്നി പാടിക്കൊണ്ടിരിക്കുന്നു.
പാടുന്ന ഒരാള്‍ക്ക് മുടി നീട്ടി വളര്‍ത്തണോ…വളര്‍ത്താമോ..?
പാടുന്ന ഒരാള്‍ക്ക് മുടി ഒരു പ്രോപ്പര്‍ട്ടിയാണ്.ആ അറിവ് ഒരുപക്ഷേ ടി വി മത്സരങ്ങള്‍ തന്നെയാകണം നമുക്ക് നല്‍കിയത്.പണ്ട് കോളേജില്‍ വെച്ചു നടന്ന ഒരു ഗാനമേളയില്‍ ശ്രീകുമാര്‍ എന്നാണെന്ന് തോന്നുന്നു ആ ചെറുപ്പക്കാരന്റെ പേര്,അയാള്‍ മുടി ഒരു പ്രോപ്പര്‍ട്ടിയാക്കി മാറ്റിക്കൊണ്ട് ഒരു തമിഴ് പാട്ടു പാടി.ഉയിരുന്നുയിരേ.. ഗംഭീരമായിരുന്നു..ആ പാട്ടില്‍ തന്റെ റബ്ബര്‍ ബാന്‍ഡ് ഇട്ടു ഒതുക്കി വെച്ചു പാടിത്തുടങ്ങിയ അയാള്‍ നാലാം വരിയായപ്പോള്‍ അതഴിക്കുകയും സമൃദ്ധമായ മുടിയെക്കൊണ്ടും നൃത്തം ചെയ്യിപ്പിച്ചു പാടി തകര്‍ക്കുകയും ചെയ്തു…

അജിതാ ഹരേ ഏറെപ്പേര്‍ക്കും ഇഷ്ടപ്പെടും മട്ടില്‍ ഗൗരീലക്ഷ്മി പാടിയത് ഷോര്‍ട്ട് സ് ഇട്ടുകൊണ്ട്,മുടി സ്റ്റെപ്പ് കട്ടാക്കിക്കൊണ്ടും ആണ്.പാട്ട് ഒരു രംഗകല കൂടി ആയിരിക്കുന്നു എന്നു നാം തിരിച്ചറിയണം എന്ന് ചുരുക്കം.
ഇത്ര പറയുന്നത് സന്നിധാനന്ദന്‍ പാട്ടില്‍ ഇനിയും എന്തൊക്കെ പരിഷ്‌ക്കാരങ്ങള്‍ വരുത്തണം,അതെത്ര ആസ്വാദ്യമാണ്,എന്ത് ഒഴിവാക്കണം,എങ്ങനെ പാടരുത്,എന്തു കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്….ഇതെല്ലാം നമുക്ക് അവകാശത്തോടെ പറയാം.കാരണം കലാകാരന്‍ സമൂഹത്തിന്റെ പൊതുസ്വത്താണല്ലോ.കലാകാരന്‍ അയാള്‍ക്ക് സ്വന്തം ഇഷ്ടംപോലെ ഇതെല്ലാം തീരുമാനിക്കാന്‍ അവകാശം ഉള്ളവന്‍ ആണെങ്കിലും പൊതുജനം പറയുന്നത് കേള്‍ക്കാനും ബാധ്യസ്ഥന്‍ ആണ്.അത് എങ്ങനെ പറയുമ്പോള്‍ ആണ് എന്നുകൂടി ചിന്തിക്കുക.സ്‌നേഹബുദ്ധ്യാ പറയുമ്പോള്‍ മാത്രം.അതിനാല്‍ വിഷം വമിക്കുന്ന വാക്കുകള്‍ തുപ്പിയിട്ട്
അതവന്റെ നല്ലതിനാണ് എന്ന ആ ഏര്‍പ്പാട് എന്തായാലും വേണ്ട.
രംഗവേദിയെ ചലിപ്പിക്കുവാന്‍ ഗായകര്‍ തെരഞ്ഞെടുക്കുന്ന ആവിഷ്‌ക്കാരതന്ത്രങ്ങള്‍ അതേ രീതിയില്‍ മനസ്സിലാക്കാന്‍ പ്രാപ്തി കൈവരിക്കുക എന്നേ ആ സ്ത്രീയോട് പറയാനുള്ളൂ.
സന്നിധാനന്ദന്‍ ഇനിയും പാടും.കേരളത്തിന്റെ സ്വത്തും മലയാളികളുടെ അഭിമാനവും ആയി മുടി വളര്‍ത്തിയും കുറി വരച്ചും ഇനി ഇതില്ലാതെയാണെങ്കില്‍ അങ്ങനെയും പാടും.പാട്ടാണ് ജീവന്‍.
സന്നിക്കൊപ്പം ആ ജീവകല തുടിച്ചുകൊണ്ടിരിക്കുമെന്നത് സത്യം.
പാടുക പ്രിയ സന്നിധാനന്ദാ….?? എന്നാണ് കൃഷ്ണ കുമാരി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Anu

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

12 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

13 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

13 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

16 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

17 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago