ഓരോ വീട്ടിൽ ഓരോ ബോട്ട്! വർഷങ്ങളായി ഈ അവസ്ഥയ്‌ക്ക് ഒരു മാറ്റവുമില്ല, പുതിയ ഐഡിയ പങ്കുവെച്ച് നടി കൃഷ്ണപ്രഭ

Follow Us :

കനത്തമഴയെ തുടർന്ന് കൊച്ചി വെള്ളക്കെട്ടിൽ മുങ്ങിയതോടെ അവസ്ഥ പങ്കുവെച്ച് നടി കൃഷ്ണ പ്രഭ. കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് “ഓരോ വീട്ടിൽ ഓരോ ബോട്ട്” എന്ന പദ്ധതി ഉടനെ ആരംഭിക്കണമെന്നാണ് കൃഷ്ണ പ്രഭ സർക്കാസമായി ഫേസ്ബുക്കിൽ കുറിച്ചത്. തൊക്കെയും ജനങ്ങളുടെ വിധി ആണെന്നും താരം പറഞ്ഞു.

കുറിപ്പ് വായിക്കാം

ബഹുമാനപ്പെട്ട അധികാരികളോട്, കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം! മെട്രോ സ്റ്റേഷനുകളിൽ എത്താൻ വേണ്ടി വാട്ടർ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു .അല്ലെങ്കിൽ സബ്‌സിഡി വഴി ലഭ്യമാകുന്ന രീതിയിൽ “ഓരോ വീട്ടിൽ ഓരോ ബോട്ട്” എന്ന പദ്ധതി ഉടനെ ആരംഭിക്കണം.. വർഷങ്ങളായി ഈ അവസ്ഥയ്‌ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ.. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്.