ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ 

Follow Us :

‘പ്രേമ’ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ അഭിനയിച്ച ‘പട്ടാപ്പകൽ’ എന്ന ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്.താരം പട്ടാപ്പകൽ സിനിമയുടെ വിശേഷങ്ങൾ പങ്കു വെയ്ക്കുകയാണിപ്പോൾഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. തുടക്കകാലത്ത് പല സിനിമയുടെയും ക്യാമറക്ക് പിന്നിലായിരുന്നു താൻ  പ്രവ‍ത്തിച്ചത്. ആ കാലഘട്ടത്തിലെ മറക്കാനാവാത്ത അനുഭമായിരുന്നു രഞ്ജിത്ത് ശങ്കറിൻ്റെ ‘വർഷം ‘എന്ന സിനിമയിലൂടെ ഉണ്ടായത്. അന്ന് തനിക്ക് പേടിയായിരുന്നു. സെറ്റിൽ മീറ്റർ കൊണ്ട് റീഡ് ചെയ്യണം. ആദ്യം റീഡിംഗ് പറഞ്ഞപ്പോൾ തെറ്റിപ്പോയി

അപ്പോൾ മമ്മൂക്ക തന്നെ കളിയാക്കി, പക്ഷേ അത് കഴിഞ്ഞ് മമ്മൂക്കയുടെ അടുത്ത് നിന്നും തനിക്ക് വഴക്കും  കേട്ട്. അതിനു ശേഷം താൻ പിന്നീട് മമ്മൂക്കയുടെ മുന്നിൽ പോയിട്ടില്ല, പിന്നീട അഭിനയത്തിലേക്ക് വന്നപ്പോഴും തനിക്ക് ഒരുപാട് അനുഭവങ്ങളുണ്ടായി, ആദ്യ സിനിമയിലെല്ലാം ഒകെ ടെയ്ക് എന്ന് പറയുമ്പോൾ സമാധാനമായിരുന്നു തനിക്ക്. റീടെയ്ക് എന്ന് പറഞ്ഞാൽ എന്തോ പേടി പോലെയായിരുന്നു

എന്നാൽ പിന്നീട് ഓക്കേ ആയി, മമ്മൂട്ടി നായകൻ ആയെത്തിയ ‘കണ്ണൂർ സ്‌ക്വാഡി’ൽ ശബരീഷ് ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. കണ്ണൂർ സ്ക്വാഡിൽ മമ്മൂക്കയൊടൊപ്പം ശബരീഷ് നിൽക്കുന്ന ഒരു സ്റ്റിൽ ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ പേഴ്സണലി തനിക്ക് ഭയങ്കര അഭിമാനം തോന്നിയ കാര്യമാണ്കാ രണം ,തന്നോടൊപ്പം പ്രേമത്തിലൂടെ വന്നവരെല്ലാം സിനിമയിൽ ഉയരങ്ങളിലെത്തി. ശബരീഷ്, സിജു വിൽസൺ തുടങ്ങിയവരൊക്കെ ഈ ചിത്രത്തിലൂടെ അരങ്ങേറിയവരാണ്. എന്നാൽ പക്ഷെ ഇവർ ഒരുമിച്ച് ചില സിനിമകൾ ചെയ്തെങ്കിലും വിജയിച്ചില്ല, അതിൽ ശബരീഷ് മമ്മൂക്കയോട് കണ്ണൂർ സ്‌ക്വാഡിൽ എത്തിയപ്പോൾ വളരെ സന്തോഷം തോന്നി കൃഷണ ശങ്കർ പറയുന്നു