സിന്ധുവിനോടൊപ്പം തുടങ്ങിയ യാത്ര നാലുപേരെയും കൂട്ടി ഇപ്പോഴും തുടരുന്നു!!!! വിവാഹ വാര്‍ഷിക ദിനത്തില്‍ കൃഷ്ണ കുമാര്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. മക്കളും അച്ഛനുമെല്ലാം വെള്ളിത്തിരയിലെ താരങ്ങളാണ്. ഇന്നിതാ 29ാം വിവാഹവാര്‍ഷികത്തിന്റെ നിറവിലാണ് കൃഷ്ണകുമാറും സിന്ധുവും. വാര്‍ഷിക ദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് കൃഷ്ണകുമാര്‍.

ജീവിതത്തില്‍ എല്ലാം സംഭവിക്കുന്നതാണ്, നല്ലതും നല്ലതല്ലാത്തതും. പല കാര്യങ്ങളും നമ്മള്‍ ശ്രമിക്കാറുണ്ട്. ചിലതു വിചാരിച്ച പോലെ നടക്കും, ചിലത് നടക്കില്ല. നടക്കുമ്പോള്‍ സന്തോഷിക്കും, നടക്കാത്തപ്പോള്‍ ദുഃഖിക്കും. കല്യാണവും ഏകദേശം അതുപോലെയൊക്കെ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബഹുഭൂരിപക്ഷം കല്യാണങ്ങളിലും മുന്‍പരിചയമില്ലാത്ത ഒരു വ്യകതിയുമായി ഒരുമിച്ചു പോകുവാന്‍ തീരുമാനിക്കുന്നു. പിന്നീട് അവരുടെ ജീവിതത്തില്‍ കുറെ കാര്യങ്ങള്‍ സംഭവിക്കുന്നു. ചിലരുടെ ബന്ധം നീണ്ടു നില്‍ക്കും. ചിലരുടേതു ഇടയ്ക്കു പിരിയുന്നു. ചിലര്‍ പങ്കാളി നഷ്ടപ്പെട്ടു ഒറ്റയാവുന്നു. എല്ലാം സംഭവിക്കുന്നതാണ്.

ദൈവം എന്നു നമ്മള്‍ വിളിക്കുന്ന, വിശ്വസിക്കുന്ന ആ അദൃശ്യ ശക്തിയുടെ അനുഗ്രഹത്താല്‍ 29 വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ മാസം 12ാം തിയതി സിന്ധുവിനോടൊപ്പം തുടങ്ങിയ ആ യാത്ര മറ്റു നാലുപേരെയും കൂടെ കൂട്ടി ഇപ്പോഴും തുടരുന്നു. ദൈവത്തിനു നന്ദി. എല്ലാ കുടുംബങ്ങളിലും നന്മയും സന്തോഷവും ഉണ്ടാവട്ടെ എന്നു പ്രാര്‍ഥിക്കുന്നു, എന്നാണ് കുടുംബ ചിത്രം പങ്കിട്ട് കൃഷ്ണകുമാര്‍ കുറിച്ചത്.

1994 ഡിസംബര്‍ 12നായിരുന്നു കൃഷ്ണകുമാറും സിന്ധുവും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. കൃഷ്ണകുമാര്‍ സിനിമാ ജീവിതം തുടങ്ങിയ കാലത്താണ് ഇവരുടെ പ്രണയം തളിരിട്ടതും വിവാഹവുമെല്ലാം.അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് നാല് മക്കള്‍. അഹാന മലയാള സിനിമയില്‍ നായികയായും ശ്രദ്ധേയയാണ്.

Anu

Recent Posts

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

42 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

1 hour ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

2 hours ago