ഏറെ ആരാധകരുള്ള നടനും ബിജെപി പ്രവര്‍ത്തകനുമാണ് കൃഷ്ണ കുമാര്‍. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവവുമാണ് താരം. സാമൂഹിക വിഷയങ്ങളിലെല്ലാം നിലപാട് വ്യക്തമാക്കുന്ന താരമാണ് കൃഷ്ണകുമാര്‍. താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഭിപ്രായങ്ങളും നാട്ടിന് പുറങ്ങളിലുള്ള കമ്യൂണിസ്റ്റ് പച്ച എന്ന പേരില്‍ അറിയപ്പെടുന്ന ചെടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.
കുറച്ചു നാളുകള്‍ക്കു മുന്‍പേ പറഞ്ഞു കേട്ടതാണെങ്കിലും, ഇന്ന് ഈ പ്രപഞ്ച സത്യത്തിനു പ്രസക്തി ഏറി വരുന്നു.. വളരെ കഷ്ടപ്പെട്ട്, ശ്വാസമടക്കി പിടിച്ചു ന്യായീകരണ ക്യാപ്സ്യൂളുകളുമായി എന്തുചെയ്യണമെന്നറിയാതെ നടക്കുന്ന ഭാരതീയ വിശ്വാസത്തില്‍ ജനിച്ചു ഇടക്കെവിടെയോ വഴി തെറ്റിപ്പോയ സഹോദരങ്ങള്‍ക്കു സമര്‍പ്പിക്കുന്നു എന്ന് കൃഷ്ണകുമാര്‍ കുറിച്ചു.
ആദ്യം വരുന്ന ചുവപ്പ് ഇലകള്‍ പിന്നീട് പച്ചയിലേക്ക് വഴിമാറും, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ചെടിക്ക് കമ്യൂണിസ്റ്റ് പച്ച എന്ന പേരിട്ട മഹാനെ ഞാന്‍ നമിക്കുന്നു. എന്നാണ് കൃഷ്ണകുമാര്‍ ചിത്രം പങ്കുവച്ച് കുറിച്ചത്.