വേദനിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ കൃഷ്ണൻകുട്ടി നായരുടെ ഓർമകളിലൂടെ !!

മെലിഞ്ഞ ശരീരവും നിഷ്കളങ്കമായ മുഖവും സ്വാഭാവികമായ അഭിനയവും നാടൻ സംഭാഷണവുംകൊണ്ട് മലയാളി പ്രേക്ഷകർക്ക്‌ മറക്കാനാവാത്ത ചലച്ചിത്ര നടനാണ് കൃഷ്ണൻകുട്ടി നായർ. ഹാസ്യമാണ് പ്രധാനമായും ചെയ്തതെങ്കിലും വേദനിക്കുന്ന നിരവധി കഥാപാത്രങ്ങൾക്കും ജീവൻ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 1934 ൽ തിരുവനന്തപുരം ശാസ്തമംഗലത്ത് ജനിച്ച അദ്ദേഹം പഠനശേഷം തലശ്ശേരി ബ്രണ്ണൻ കോളേജ് ലൈബ്രറേറിയനായി ജോലിക്ക് കയറി. ഇക്കാലത്ത് അദ്ദേഹം കാവാലം നാരായണപണിക്കരുടെ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. അങ്ങിനെ യാണ് അദ്ദേഹം 1979 ൽ പത്മരാജന്റെ പ്രഥമ ചലച്ചിത്രമായ പെരുവഴിയമ്പലത്തിൽ അഭിനയിക്കുന്നത്. എന്നാൽ 1988 ൽ അഭിനയിച്ച കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ / പൊന്നുമുട്ടയിടുന്ന താറാവ് എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനാവുന്നത്.

മഴവിൽക്കാവടി/ കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ/ പൊൻമുട്ടയിടുന്ന താറാവ്/അരപ്പട്ടക്കെട്ടിയ ഗ്രാമത്തിൽ/ പെരുവഴിയമ്പലം/ഒരിടത്തൊരു ഫയൽമാൻ/അനന്തരം/വരവേല്പ്/ ഡോക്ടർ പശുപതി/കോട്ടയം കുഞ്ഞച്ചൻ/കടിഞ്ഞൂൽ കല്യാണം/കാവടിയാട്ടം/ സൗഭാഗ്യം/ വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 1996 ഒക്ടോബർ 6 ആം തിയതി സുഹൃത്തുമായി സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ തിരുവനന്തപുരം ശ്രീകാര്യം കുടുംബ കോടതിക്ക് അടുത്തുവെച്ചുണ്ടായ അപകടത്തെ തുടർന്ന് പരിക്കുപറ്റിയ അദ്ദേഹം കൃത്യം ഒരു മാസത്തിനുശേഷം 1996 നവംബർ 6 ആം തിയതി തന്റെ 62 ആം വയസ്സിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ശാന്തമ്മയാണ് ഭാര്യ/തിരുവനന്തപുരം കളക്ട്രേറ്റിൽ സർവേയറും ചലചിത്ര/സീരിയൽ നടനുമായ ശിവൻ ശിവകുമാർ അടക്കം മൂന്ന് മക്കളുണ്ട്.

Rahul

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

32 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

1 hour ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

5 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago