പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്!!! അഭിനന്ദവുമായി കൃഷ്ണ പ്രഭ

ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ ദിവസങ്ങള്‍ക്കകം പിടികൂടി അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് കേരളാ പൊലീസ്. കേസില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും ആണ് പിടിയിലായത്. കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍ (52) ഭാര്യ, മകള്‍ എന്നിവരാണ് ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

തമിഴ്‌നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. പ്രതിയുടെ രേഖാചിത്രവും അച്ചട്ടായെന്നത് കുറ്റവാളികളെ പിടികൂടാന്‍ പൊലീസിന് സഹായകമായി. ഈ കേസില്‍ ഏറ്റവും നിര്‍ണായകമാണ് പ്രതിയായ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതാണ്. കേസില്‍ കുട്ടിയുടെ ആദ്യമൊഴി തന്നെ നിര്‍ണായകമായിരുന്നു. തട്ടിക്കൊണ്ടുപോയ ശേഷം കണ്ടുകിട്ടിയപ്പോള്‍ തന്നെ കുട്ടി ഒരു ‘കഷണ്ടിയുള്ള മാമന്‍’ സംഘത്തിലുണ്ടായിരുന്നു എന്നായിരുന്നു. ആദ്യ മൊഴി കിറുകൃത്യമായിരിക്കുകയാണ്. കുട്ടി പറഞ്ഞ കഷണ്ടിയുള്ള മാമനാണ് ഇപ്പോള്‍ പിടിയിലായ പത്മകുമാര്‍.

കേസില്‍ അഞ്ച് ദിവസത്തിനുള്ളില്‍ പ്രതിയെ പിടിച്ച് കൈയ്യടി നേടുകയാണ് പൊലീസ്. നിരവധി പേരാണ് പൊലിസിനെ അഭിനന്ദിക്കുന്നത്. നടി കൃഷ്ണപ്രഭയും പൊലിസിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഓയൂരില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടുകിട്ടിയപ്പോള്‍ കേരള പൊലീസ് അഭിനന്ദിച്ച് പോസ്റ്റ് ഇട്ടപ്പോള്‍ പലരും എതിര്‍ത്ത് മറുപടി ഇട്ടിരുന്നു. അവര്‍ക്ക് മറുപടിയായാണ് കൃഷ്ണ പ്രഭ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ ക്ലൈമാക്‌സില്‍ മമ്മൂക്ക പറഞ്ഞ ഡയലോഗ് ചേര്‍ത്താണ് കൃഷ്ണ പ്രഭയുടെ പോസ്റ്റ്.

കഴിഞ്ഞ ദിവസം ഓയൂരില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടുകിട്ടിയപ്പോള്‍ കേരള പൊലീസിനെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടപ്പോള്‍ പലരും എതിര്‍ത്ത് മറുപടി ഇട്ടിരുന്നു. കേരള പൊലീസ് പ്രതികളെ പിടിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. പ്രതികളെ പിടിച്ചിട്ടുണ്ട്.. കണ്ണൂര്‍ സ്‌ക്വാഡിന്റെ ക്ലൈമാക്‌സില്‍ മമ്മൂക്ക പറഞ്ഞ ഡയലോഗ് ഒന്നൂടെ ഓര്‍മ്മിപ്പിക്കുന്നു..

‘നാട്ടില്‍ എന്ത് പണിയും നടത്തിയിട്ട് രക്ഷപ്പെടാം എന്നൊരു വിചാരമുണ്ട്.. പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്.. ഓടിയ വഴിയിലൂടെ തിരിച്ചുകൊണ്ടുവരികയും ചെയ്യും..’ ഒരിക്കല്‍ കൂടി കേരള പൊലീസിന് സല്യൂട്ട് ?? എന്നാണ് കൃഷ്ണ പ്രഭ കുറിച്ചത്.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago