News

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി ഇപ്പോൾ. കെ എസ് ആർ ടി സി നടത്തുന്ന ഡ്രൈവിംഗ് സ്കൂളിന്റെ ഫീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. കാർ ഡ്രൈവിങ് പഠിക്കാൻ 9000 രൂപയാണ് കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിംഗ് സ്കൂളുകളിലെ ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും ഈടാക്കുക. ഹെവി, ലൈറ്റ് വെയ്റ്റ് വാഹനങ്ങളുടെ ലൈസൻസിന് 9000 രൂപയും നൽകേണ്ടിയിരിക്കുന്നു. പട്ടിക വിഭാഗങ്ങൾക്ക് ഹെവി ലൈസൻസ് ഫീസിൽ ഇളവ് ലഭിക്കും. ഇരുചക്ര വാഹനത്തിന് 3500 രൂപയുമാണ് കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിംഗ് സ്കൂളുകളിൽ ഈടാക്കുന്ന ഫീസ്. അതിൽ തന്നെ ഗിയർ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് കെ.എസ്.ആർ.ടി.സി ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേർത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുമുണ്ട്.

കാറും ഇരുചക്രവാഹനവും ചേർത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളേക്കാൾ 40 ശതമാനം വരെ ഇളവ് നൽകിയിട്ടുമുണ്ട്. പട്ടിക വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകുമെന്നും കെ എസ് ആർ ടി സി അറിയിച്ചു. കുറഞ്ഞ നിരക്കിൽ ഇതോടെ പൊതുജനങ്ങൾക്ക് ലൈസൻസ് എടുക്കാൻ കഴിയുമെന്നതാണ് ഈ ഡ്രൈവിംഗ് സ്കൂളിന്റെ പ്രത്യേകതയെന്നും കെ എസ് ആർ ടി സി വ്യക്തമാക്കുന്നു. പൊതുജനങ്ങൾക്കും കെ എസ് ആർ ടി സിയിലെ ജീവനക്കാർക്കും ഉന്നത നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കെ എസ് ആർ ടി സിയുടെ പുതിയ സംരംഭമായ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുന്നത്. ഡ്രൈവിംഗ് സ്കൂളിന്റെ സംസ്ഥാനതല ഉദ്ഘാടനം കെഎ സ് ആർടിസി സ്വിഫ്റ്റ് ആസ്ഥാനമായ ആനയറയിൽ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറിൻ്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കൃത്യമായ ഷെഡ്യൂൾ അനുസരിച്ചാണ് കെ എസ്.ആർ.ടി.സിയുടെ പരിശീലനം.

കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നവരാണ് അധ്യാപകർ. സ്ത്രീകൾക്ക് വനിതാ പരിശീലകർ ഉണ്ടാകും. എസ് സി / എസ് ടി വിഭാഗത്തിലുള്ളവർക്ക് കുറഞ്ഞ നിരക്കിലാവും കെ എസ്.ആർ.ടി.സിയുടെ ഡ്രൈവിംഗ് സ്‌കൂളുകളിൽ ഹെവി ലൈസൻസ് പരിശീലനം നൽകുക. ഈ വിഭാഗത്തിലെ കുട്ടികൾക്ക് സൗജന്യമായിരിക്കും ഇരുചക്ര വാഹന പരിശീലനം. ഓരോ ജീവനും വിലപ്പെട്ടതാണ്. റോഡ് സുരക്ഷയ്ക്കാണ് മുൻഗണന, നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തും, നല്ല ഡ്രൈവിംഗ് സംസ്ക്കാരം ഉണ്ടാകണമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ ഡ്രൈവിംഗ് സ്കൂളിന്റെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംസാരിച്ചുകൊണ്ട് പറഞ്ഞത്. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തിൽ 22 കേന്ദ്രങ്ങളിൽ സ്കൂളുകൾ ആരംഭിക്കുമെന്നും. ആദ്യഘട്ടത്തിൽ 14 എണ്ണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Devika Rahul

Recent Posts

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 mins ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

2 hours ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

3 hours ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

3 hours ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

3 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

4 hours ago