kudukku 2025
ഒരു വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പിന് അവസാനം കുറിച്ച് ‘കുടുക്ക് 2025’ ഒടിടിയിലേക്ക്. ദുർഗ കൃഷ്ണ, കൃഷ്ണശങ്കർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം നവംബർ 10ന് ചിത്രം ഓൺലൈനിൽ എത്തും. സൈന പ്ലെയിൽ ചിത്രം സ്ട്രീം ചെയ്യുമെന്ന് നേരത്ത് അറിയിച്ചിരുന്നു. സ്ട്രീമിങ്ങിനോട് അനുബന്ധിച്ച് ട്രെയിലറും സൈന്‍ പ്ലെ റിലീസ് ചെയതിട്ടുണ്ട്. വൻ വിവാദങ്ങൾക്ക് കാരണമായ ചിത്രമാണ് ‘കുടുക്ക് 2025’. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബിലഹരിയാണ്.
അജു വർഗീസ്, ഷൈൻ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നായിരുന്നു നിർമ്മാണം. 2022 ഓഗസ്റ്റ് 25ന് തിയറ്ററിൽ എത്തിയ കുടുക്ക് വേറിട്ട പ്രമേയം കൊണ്ട് ഭേദപ്പെട്ട പ്രതികരണം നേടിയിരുന്നു. ചിത്രത്തിലെ ഒരു ഗാനരംഗവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉണ്ടായത്. ദുർഗയും കൃഷ്ണ ശങ്കറും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ ആയിരുന്നു കാരണമായത്.
വൻ സൈബർ ആക്രമണമാണ് ദുർഗയ്ക്ക് നേരിടേണ്ടി വന്നത്. കൃഷ്ണ ശങ്കറും ദുർഗയും കടുത്ത ഭാഷയിൽ തന്നെ വിഷയത്തിൽ പ്രതികരിച്ചു. പക്ഷേ, ദുർഗയുടെ ഭർത്താവിനെ വരെ പലരും ഇതിലേക്ക് വലിച്ചിഴച്ചു. ലിപ് ലോക്കിന്റെ പേരിൽ തന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്തവരോട് പുച്ഛം മാത്രമാണെന്ന് പറഞ്ഞ് വിവാദം ഉണ്ടാക്കിയവരുടെ വായ അടപ്പിക്കാൻ ദുർഗയുടെ ഭർത്താവ് അർജുന് സാധിച്ചിരുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…