ധ്യാനിന്റെയും അന്നാ രാജന്റെയും കുടുംബ സ്ത്രീയും കുഞ്ഞാടും!! ചിത്രീകരണം പൂര്‍ത്തിയായി

ധ്യാന്‍ ശ്രീനിവാസനും അന്നാ രാജനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് കുടുംബ സ്ത്രീയും കുഞ്ഞാടും. മഹേഷ് പി. ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഇന്‍ഡി ഫിലിംസിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

കുടുംബ സ്ത്രീയും കുഞ്ഞാടും ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. പൂര്‍വ വിദ്യാര്‍ഥി സംഗമത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലുണ്ടാകുന്ന പൊല്ലാപ്പുകളാണ് ചിത്രം പറയുന്നത്. പ്രവാസിയായ ഭര്‍ത്താവിന് സുന്ദരിയായ ഭാര്യയിലുണ്ടാകുന്ന സംശയരോഗവും പ്രശ്നങ്ങളുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. തികച്ചും ഫാമിലി എന്റര്‍ടെയിനറായിരിക്കും ചിത്രം. കോമഡി ജോണറിലാണ് ചിത്രത്തിലെ മുഹൂര്‍ത്തങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ബെന്നി പീറ്റേഴ്‌സ്, ജാഫര്‍ ഇടുക്കി, പക്രു, കലാഭവന്‍ ഷാജോണ്‍, സലിംകുമാര്‍, മണിയന്‍പിള്ള രാജു, സാജു നവോദയ, സ്‌നേഹാ ബാബു, സ്‌നേഹാ ശ്രീകുമാര്‍, മങ്കാ മഹേഷ്, കോബ്രാ രാജേഷ്, മജീദ്, ബിന്ദു എല്‍സി, കാര്‍ത്തിക് വിഷ്ണു, ഷാജി മാവേലിക്കര തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം ലോവല്‍ എസ്., തിരക്കഥ, സംഭാഷണം ശ്രീകുമാര്‍ അറയ്ക്കല്‍, എഡിറ്റിംഗ് രാജാകൃഷ്ണന്‍ വിജിത്ത്, ഗാനങ്ങള്‍ സിജില്‍ ശ്രീകുമാര്‍, സംഗീതം മണികണ്ഠന്‍, ശ്രീജു ശ്രീധര്‍, കോസ്റ്റ്യും ഡിസൈന്‍ ഭക്തന്‍ മങ്ങാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഡി. മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപു എസ്. കുമാര്‍, അസോഷ്യേറ്റ് ഡയറക്ടേഴ്‌സ് സജിത് ലാല്‍, വില്‍സന്‍ തോമസ്, ക്രീയേറ്റീവ് മാര്‍ക്കറ്റിംഗ് ഗോവിന്ദ് പ്രഭാകര്‍ (ഫ്രൈഡേ ബേര്‍ഡ്), സ്റ്റില്‍സ് ഷാലു പേയാട്, പിആര്‍ഒ -വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago