Film News

ക്ലാര പഴയ ക്ലാരയല്ല!! പൂര്‍വ്വവിദ്യാര്‍ഥി സംഗമത്തിന് ശേഷമാണ് ഈ കുഴപ്പമെല്ലാം ഉണ്ടായത്-‘കുടുംബസ്ത്രീയും കുഞ്ഞാടും’ ടീസര്‍

വീണ്ടും പൊട്ടിച്ചിരി നിറയ്ക്കാന്‍ ധ്യാന്‍ ശ്രീനിവാസനെത്തുന്നു. ധ്യാനും അന്ന രേഷ്മ രാജനും പ്രധാന കഥാപാത്രങ്ങളാവുന്ന ‘കുടുംബസ്ത്രീയും കുഞ്ഞാടും’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മഹേഷ് പി. ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂര്‍വവിദ്യാര്‍ഥി സംഗമത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്.

ഇന്‍ഡി ഫിലിംസിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി ചിത്രമാണെന്ന് ടീസര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ബെന്നി പീറ്റേഴ്‌സ്, ജാഫര്‍ ഇടുക്കി, പക്രു, കലാഭവന്‍ ഷാജോണ്‍, സലിംകുമാര്‍, മണിയന്‍പിള്ള രാജു, സാജു നവോദയ, സ്‌നേഹാ ബാബു, സ്‌നേഹാ ശ്രീകുമാര്‍, മങ്കാമഹേഷ്, കോബ്രാ രാജേഷ്, മജീദ്, ബിന്ദു എല്‍സി, ഷാജി മാവേലിക്കര തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്.

സുന്ദരിയായ ഭാര്യയിലുണ്ടാകുന്ന സംശയരോഗം ഒരു പ്രവാസിയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് നര്‍മ്മം നിറച്ച് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്. ഛായാഗ്രഹണം ലോവല്‍ എസ്, തിരക്കഥ, സംഭാഷണം ശ്രീകുമാര്‍ അറയ്ക്കല്‍, എഡിറ്റിങ് രാജാകൃഷ്ണന്‍ വിജിത്ത്, ഗാനങ്ങള്‍ സിജില്‍ ശ്രീകുമാര്‍, സംഗീതം മണികണ്ഠന്‍, ശ്രീജു ശ്രീധര്‍, കോസ്റ്റ്യും ഡിസൈന്‍ ഭക്തന്‍ മങ്ങാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഡി. മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപു എസ് കുമാര്‍, അസ്സോഷ്യേറ്റ് ഡയറക്ടേഴ്‌സ് സജിത് ലാല്‍, വില്‍സന്‍ തോമസ്, ക്രീയേറ്റീവ് മാര്‍ക്കറ്റിങ് ഗോവിന്ദ് പ്രഭാകര്‍ (ഫ്രൈഡേ ബേര്‍ഡ്), സ്റ്റില്‍സ് ഷാലു പേയാട്, പിആര്‍ഒ -വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍.

Anu