കുടുംബവിളക്ക് പരമ്പരയിലെ അഭിനേതാക്കളുടെ ഒരുദിവസത്തെ വരുമാനം കണ്ടോ? കണ്ണ് തള്ളി പ്രേക്ഷകർ!

മികച്ച റെറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് പരമ്പര സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ പരമ്പരയുടെ പ്രമേയം പല പ്രേക്ഷകർക്കും ദഹിക്കുന്നില്ല. നടി മീര വാസുദേവാണ് പരമ്പരയിൽ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയുടെ തുടക്ക സമയത്ത് മികച്ച അഭിപ്രായം ആയിരുന്നു സീരിയൽ നേടിയത്. എന്നാൽ പരമ്പര പുരോഗമിക്കുന്നതിനനുസരിച്ചു വിമർശനങ്ങളും ഉയരുന്നുണ്ട്.
ഇപ്പോഴിതാ പരമ്പരയിലെ അഭിനേതാക്കളുടെ ഒരു ദിവസത്തെ വരുമാനം എന്ന പേരിൽ കുറച്ച് വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ വീഡിയോകളിൽ പറയുന്നത് പരമ്പരയിലെ ഓരോ അഭിനേതാക്കളുടെയും ദിവസ വരുമാനം ആണ്. സിനിമയിൽ സജീവമായിരുന്ന മീര വാസുദേവൻ ആണ് പരമ്പരയിൽ കേദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിനു മീരയ്ക്ക് ലഭിക്കുന്നത് ദിവസം ഏകദേശം മുപ്പത്തി അയ്യായിരത്തോളം രൂപയാണ് എന്നാണ്  വിഡിയോയിൽ പറയുന്നത്. പരമ്പരയിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ളതും മീരയ്ക്കാണെന്നാണ് റിപ്പോർട്ടുകൾ.
പരമ്പരയിൽ ശരണ്യ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന മഞ്ജു സതീഷ് ഒരു ദിവസവും പ്രതിഫലമായി വാങ്ങുന്നത് മുപ്പതിനായിരവും സുമിത്രയുടെ മകനായ പ്രതീഷിനെ അവതരിപ്പിക്കുന്ന നോബിന് ഒരു ദിവസം ലഭിക്കുന്നത് ഇരുപതിനായിരവും അമ്മായിയമ്മ കഥാപാത്രം അവതരിപ്പിക്കുന്ന ദേവി മേനോന് ലഭിക്കുന്നത് 27000 രൂപയാണെന്നും ആണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സിദ്ധാർത്ഥ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൃഷ്ണകുമാർ മേനോന് 25000 രൂപയും അച്ഛൻ വേഷത്തിൽ എത്തുന്ന തരകന്  23000 രൂപയും ആണ് ഒരു ദിവസത്തെ വരുമാനം എന്നുമാണ് വിഡിയോയിൽ പറയുന്നത്. ഇതിൽ എത്രത്തോളം ശരിയുണ്ടെന്നു അറിയില്ലെങ്കിലും റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സീരിയൽ ആയത് കൊണ്ട് തന്നെ ഇത് ശരിയാകാനാണ് സാധ്യത.

Krithika Kannan