ഇസുക്കുട്ടന്‍ മിടുക്കനാണ് !! ബാഡ്മിന്റന്റെ ആദ്യ പാഠങ്ങൾ പഠിച്ച് ചാക്കോച്ചന്റെ മകൻ

ഒരുപാടു നാളത്തെ കാത്തിരിപ്പിന് ശേഷം ഇസഹാക്ക് ജീവിത്തിലേക്ക് വന്നപ്പോള്‍ ലോകം കീഴടക്കിയ സന്തോഷത്തിലാണ് മലയാളികളുടെ ഇഷ്ട നായകൻ കുഞ്ചാക്കോ ബോബന്‍. ഇസഹാക്കിന്റെ കുഞ്ഞു കുഞ്ഞ് വിശേഷങ്ങളും അവന്റെ ചിരികളും കുസൃതികളുമാണ് ഇപ്പോള്‍ ചാക്കോച്ചന്റേയും പ്രിയയുടേയും ലോകം.

ഈ കൊറോണക്കാലത്ത് ഇരുവരും വീട്ടിനുള്ളില്‍ കുഞ്ഞുമായി സമയം ചെലവഴിക്കുകയാണ്. കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ആഴ്ച ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഭൂമി തന്നെ സ്വര്‍ഗീയമാക്കാന്‍ വീട്ടില്‍ തന്നെ ഒരു കുഞ്ഞു സ്വര്‍ഗമുണ്ടാക്കൂ എന്നായിരുന്നു അത്.ഇപ്പോഴിതാ ഇസുക്കുട്ടന്റെ പുതിയ കളിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും. കൊറോണക്കാലത്ത് വീട്ടില്‍ ബാഡ്മിന്റണ്‍ കളിക്കുകയാണ് ചാക്കോച്ചന്റെ ഇസുക്കുട്ടന്‍.

കൊറോണക്കാലത്ത് വീട്ടിനുള്ളില്‍ കഴിയുമ്ബോള്‍ അത് ഗെയിം ടൈമാക്കി മാറ്റുകയാണെന്നും ഇസുക്കുട്ടന്‍ ബാഡ്മിന്റന്റെ ആദ്യ പാഠങ്ങള്‍ പഠിക്കുകയുമാണെന്നാണ് ഇരുവരും കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.അടുത്ത മാസമാണ് ഇസഹാക്കിന്റെ ഒന്നാം പിറന്നാളെത്തുന്നത്. കൊറോണക്കാലം കഴിഞ്ഞെത്തുന്നതിനാല്‍ പിറന്നാള്‍ ആഘോഷമായി തന്നെയാകും നടത്തുക എന്നാണ് ആരാധകര്‍ പറയുന്നത്.നടന്‍ കുഞ്ചാക്കോ ബോബന്റെ ഇഷ്ട കായിക ഇനമാണ് ബാഡ്മിന്റണെന്ന് താരം വിവിധ അഭിമുഖങ്ങളില്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അതേ താത്പര്യം തന്നെയാണ് ഇസുവിനെന്നും ചൂണ്ടിക്കാട്ടുകയാണ് ഇപ്പോള്‍ ആരാധകരും.

Rahul

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

5 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

7 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

8 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

8 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

9 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

12 hours ago