ഞങ്ങളുടെ കുട്ടിക്കളി മാറിയിട്ട് മതി കുട്ടികള്‍! കുക്കുവും ദീപയും പറയുന്നു

മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് കുക്കുവും ദീപയും. ഡി ഫോര്‍ ഡാന്‍സ് ഷോയില്‍ മത്സരാര്‍ഥികളായി ഇരുവരും എത്തിയിരുന്നു. നൃത്തത്തിലൂടെ തുടങ്ങിയ ബന്ധമാണ് വിവാഹത്തിലെത്തിയത്. കുടുംബത്തിലെ എതിര്‍പ്പുകളെ മറികടന്നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് പിന്നാലെ യൂട്യൂബിലും സജീവമാണ്. ഡികെ ടെയില്‍സിലൂടെ ഇരുവരും സോഷ്യല്‍ ലോകത്തെ താരങ്ങളുമായി.

അടിപൊളി നര്‍ത്തകരാണ് കുക്കുവും ദീപയും. ഇരുവരുടെയും ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം കുക്കുവും ദീപയും പങ്കുവച്ച തുറന്നു പറച്ചിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കു

കഴിഞ്ഞ ദിവസം വീഡിയോയില്‍ ആരാധകരില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ക്ക് കുക്കുവും ദീപയും മറുപടി നല്‍കിയിരുന്നു. ഇതിലൊരു ചോദ്യമായിരുന്നു എന്തുകൊണ്ടാണ് ഇപ്പോള്‍ കുട്ടികള്‍ വേണ്ടെന്ന് വച്ചതെന്നത്. ഈ ചോദ്യത്തിനും ഇരുവരും മറുപടി നല്‍കുന്നുണ്ട്.

ഈ ചോദ്യം ഞങ്ങള്‍ ഒരുപാട് കേട്ടതാണ്. പക്ഷെ ഉത്തരം ഞാന്‍ പറയുന്നില്ല, കുക്കു പറയും.. ഞാന്‍ പറഞ്ഞാല്‍ എല്ലാവരും കരുതും ഇതെന്റെ തീരുമാനമാണെന്ന്, കുക്കൂ പറയൂ എന്നാണ് ദീപ പറയുന്നത്.

പിന്നാലെ കുക്കു മറുപടി നല്‍കി, വിവാഹത്തിന് ശേഷമാണ് ഞങ്ങള്‍ ശരിയ്ക്കും ജീവിതം സ്വതന്ത്രമായി ആസ്വദിയ്ക്കാന്‍ തുടങ്ങിയത്. ശരിയ്ക്കും ജീവിക്കാന്‍ തുടങ്ങിയതല്ലേയുള്ളൂ. അതുകൊണ്ട് ആണ് ഇപ്പോള്‍ കുഞ്ഞുങ്ങള്‍ വേണ്ട എന്ന് തീരുമാനിച്ചത്. പിന്നെ ഞങ്ങള്‍ ആദ്യം കുട്ടിക്കളി മാറ്റിയിട്ട് മതി എന്നുമാണ് തീരുമാനമെന്നും കുക്കു പറയുന്നു.

വിവാഹത്തിന് ശേഷമുണ്ടായ മാറ്റങ്ങളും ഇരുവരും പറയുന്നുണ്ട്. വിവാഹ ശേഷം തനിയ്ക്ക് അല്പം പക്വത വന്നു എന്ന് കുക്കു പറയുന്നു. അതല്ലാതെ വലിയ മാറ്റങ്ങളൊന്നും രണ്ട് പേര്‍ക്കും ഇല്ലെന്നും ദീപയും കുക്കുവും പറയുന്നു.

പിന്നീട് രണ്ടു പേരുടേയും കുടുംബത്തിന് ഒപ്പമുള്ള വീഡിയോ എന്ന് കാണാന്‍ പറ്റും എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അടുത്ത കാലത്ത് ഒന്നും അത് സാധ്യമല്ല എന്നാണ് ദീപ പറയുന്നത്. ഇന്റര്‍കാസ്റ്റ് മാര്യേജ് ആയത് കാരണം അപ്പന്‍ ഇപ്പോഴും ആക്‌സപ്റ്റ് ചെയ്തിട്ടില്ലെന്ന് ദീപ പറയുന്നു.

”എന്റെ അപ്പന്‍ വളരെ ഷോര്‍ട്ട് ടെംപഡ് ആണ്. പെട്ടന്ന് ദേഷ്യം വരും. അല്‍പ്പം കര്‍ക്കശക്കാരനാണ്. പക്ഷെ സ്നേഹവും കാര്യവുമൊക്കെ ഉണ്ടാവും. എന്നാലും എങ്ങനെയാണ് ഇങ്ങനെ ഒരാളെ കല്യാണം കഴിച്ച് ജീവിയ്ക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അപ്പനെ പോലെ ഒരു ഭര്‍ത്താവ് എനിക്ക് ഉണ്ടാവരുത് എന്ന് മാത്രമായിരുന്നു ആഗ്രഹം, ഭാഗ്യത്തിന് അങ്ങനെ തന്നെ കിട്ടി” എന്നാണ് ദീപ പറയുന്നത്.

സിനിമയില്‍ അഭിനയിക്കാനും മോഹമുണ്ടെന്നും ദീപ പറയുന്നു. ജോജു ജോര്‍ജിന്റെ മകളായോ സഹോദരി ആയോ അഭിനയിക്കണം എന്നതാണ് ആഗ്രഹമെന്നും ദീപ പറയുന്നു.

Anu

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago