ഐശ്വര്യ ലക്ഷ്മി നായികയാവുന്ന പുതിയ സിനിമയാണ് കുമാരി. സിനിമ നാളെ റിലീസിനായി തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ കുമാരി എന്ന സിനിമയുമായി കൈകോർക്കാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നവെന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വീഡിയോ സന്ദേശമായാണ് ഇക്കാര്യം പറഞ്ഞത്.
‘ ഏതാണ് ഒന്നര വർഷം മുൻപാണ് സംവിധായകനും എന്റെ സുഹൃത്തും നിർമ്മാതാവുമായ നിർമ്മൽ സഹദേവ് എന്റെ വീട്ടിൽ വന്ന് എന്നോട് മൂന്ന് കഥകൾ പറയുന്നത്. അന്ന് ഞാൻ കേട്ട് ആ മൂന്ന് കഥകളിൽ ഒന്ന് ഇന്ന് ‘കുമാരി’ എന്ന സിനിമയായി കഴിഞ്ഞു. ഈ സിനിമ ചെയ്യാൻ വേണ്ടി നിർമ്മലിനെ ഏറ്റവും കൂടുതൽ നിർബന്ധിച്ചത് ഞാനാണ്. അങ്ങനെയൊരു നിർബന്ധത്തിന് കാരണം കുമാരി എന്ന സിനിമയുടെ ടീസറിൽ ഞാൻ പറഞ്ഞ വാചകം തന്നെയാണ്. ‘എത്ര നാളായി ഇതുപോലൊരു കഥ കേട്ടിട്ട്’ എന്ന്. കഥ കേട്ടിട്ട് നിർമ്മലിനോട് പറഞ്ഞതും ഇത് തന്നെയായിരുന്നു.
ഒരു ഹൊറർ ഫാന്റസിയാണ് കുമാരി .കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയൊരുങ്ങുന്നത് .ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക,തൻവി റാം, രാഹുൽ മാധവ്, ജിജു ജോൺ, സ്ഫടികം ജോർജ്, ശിവജിത് പദ്മനാഭൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.കുമാരി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ്
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…