മലയാളത്തിന്റെ പ്രിയ താരമാണ് നടന് ഷൈന്‍ ടോം ചാക്കോ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വ്യത്യമായ കഥാപാത്രങ്ങളിലൂടെ ആരാധകഹൃദയം കീഴടക്കിയ താരമാണ് ഷൈന്‍. ഷൈന്റെ പുതിയ ചിത്രം ‘വിവേകാനന്ദന് വൈറലാണ്’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കരിയറില്‍ 100ാമത്തെ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടന്. ഷൈനെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് നടന് കുഞ്ചാക്കോ ബോബന്.
ഇങ്ങനെ പോയാല്‍ ഷൈന്‍ തന്റെ സീനിയര്‍ ആകുമെന്ന് ചാക്കോച്ചന് പറയുന്നു. 27 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ താന്‍ ആകെ ചെയ്തത് 103 സിനിമകളാണ്. ചുരുങ്ങിയ കാലം കൊണ്ട് ഷൈന്‍ 100 സിനിമകള്‍ ചെയ്തു എന്ന് പറയുന്നത് അത്ഭുതമാണെന്ന് കുഞ്ചാക്കോ ബോബന് പറയുന്നു.
ഷൈന്‍ ടോം ചാക്കോ നായകനാവുന്ന കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിവേകാനന്ദന് വൈറലാണ്. ജനുവരി 19 നാണ് ‘വിവേകാനന്ദന് വൈറലാണ്’ തിയ്യേറ്ററിലെത്തുന്നത്. സ്വാസികയും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തില്‍ നായികമാരാവുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ചാക്കോച്ചന് ഷൈനെ പ്രശംസിച്ചത്. ഷൈന്റെ 100-ാമത്തെ ചിത്രമാണ് വിവേകാനന്ദന് വൈറലാണ്.
പുതുവര്‍ഷത്തില്‍ ആദ്യമായാണ് ഒരു സിനിമയുടെ ചടങ്ങിന് വരുന്നത്. അത് കമല്‍ സാറിന്റെ സിനിമയായതില്‍ സന്തോഷം. എനിക്ക് നല്ല സിനിമകളും ഗാനങ്ങളും കഥാപാത്രങ്ങളും നല്‍കിയിട്ടുള്ള സംവിധായകനാണ് അദ്ദേഹം. ഷൈനെ സഹസംവിധായകനായിരുന്ന സമയം തൊട്ട് എനിക്ക് അവനെ അറിയാവുന്നതാണ്. പിന്നീട് അവന് അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്ന് ഒരു നടനായി മാറി.
‘ഗദ്ദാമ’ എന്ന സിനിമ ഷൈന്റെ പ്രകടനം കണ്ട് ഞാന്‍ ഷൈനെ വിളിച്ചിരുന്നു. അത് മനസില്‍ തങ്ങി നില്‍ക്കുന്നതായിരുന്നു. ആ കഥാപാത്രം അവന് ഏറ്റവും മികച്ചതാക്കിയിട്ടുണ്ട്. ഒടുവില്‍ ഷൈന്‍ തന്റെ നൂറാമത്തെ സിനിമയുമായി വന്ന് നില്ക്കുമ്പോള്, പത്ത് ഇരുപത്തിയേഴ് വര്‍ഷം കൊണ്ട് ഞാന്‍ 103-മത് സിനിമ ആയിട്ടേയുള്ളു എന്നതാണ് സത്യം. ഇനിയിപ്പോള്‍ പുള്ളി എന്റെ സീനിയറായിട്ട് മാറും. അതിലും ഒരുപാട് സന്തോഷമുണ്ട്.’ എന്നാണ് കുഞ്ചാക്കോ ബോബന് പറഞ്ഞത്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…