മാജിക്കല്‍ പാതിര..! ദൈവകൃപയാല്‍ 2023 വലുതും മികച്ചതുമാകും..! ചാക്കോച്ചന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍!

മലയാള സിനിമ കണ്ട മികച്ച ക്രൈം ത്രില്ലര്‍ സിനിമകളില്‍ ഒന്നായിരുന്നു ‘അഞ്ചാം പാതിരാ’.. സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വിവരങ്ങളും സിനിമാ പ്രേമികള്‍ വളരെ ആവേശത്തോടയാണ് കാത്തിരിക്കുന്നത്. അവരിലേക്കാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബന്റെ പുതിയ പോസ്റ്റ് എത്തിയിരിക്കുന്നത്. പുതിയ ചിത്രം അടുത്ത വര്‍ഷം തന്നെ ഉണ്ടാകുമെന്ന സൂചനകള്‍ നല്‍കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ. മിഥുന്‍ മാനുവല്‍ തോമസാണ് അഞ്ചാം പാതിര സംവിധാനം ചെയ്തിരുന്നത്.

നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും മിഥുന്‍ മാനുവല്‍ തോമസുമൊപ്പമുള്ള ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ‘മാജിക്കല്‍ പാതിര, ദൈവകൃപയാല്‍ 2023 വലുതും മികച്ചതുമാകും, പാര്‍ടണേഴ്‌സ് ഇന്‍ ക്രൈം’ എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചിരിക്കുന്നത്. അഞ്ചാം പാതിരാ 2, ആറാം പാതിരാ ലോഡിംഗ്.. എന്നിങ്ങനെ കമന്റുകള്‍ കുറിച്ച് ആരാധകരും എത്തുന്നു..

‘ആറാം പാതിരാ’ എന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും ചിത്രം ‘അഞ്ചാം പാതിരാ’യുടെ തുടര്‍ച്ചയല്ല.. എന്നാണ് പറയുന്നത്. ‘അഞ്ചാം പാതിരാ’യുടെ തുടര്‍ച്ചയല്ല.

മറിച്ച് ‘അഞ്ചാം പാതിരാ’യില്‍ കുഞ്ചാക്കോ ബോബന്‍’ അവതരിപ്പിച്ച അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രത്തിന്റെ പുതിയൊരു കേസ് അന്വേഷണമാണ് ചിത്രത്തില്‍ പറയുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

B4blaze News Desk

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

1 hour ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

1 hour ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

1 hour ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

2 hours ago