ബിഗ് ബോസ് ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതോഴന്‍ ആയി മാറിയ വ്യക്തിയാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട കുഞ്ചാക്കോബോബന് ഡോക്ടര്‍ റോബിന് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ്. എന്താണ് കാര്യം എന്നല്ലേ.. കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ സിനിമയിലെ വൈറല്‍ ഡാന്‍സിന് സ്റ്റെപ്പ് വെച്ച് എത്തിയിരിക്കുകയാണ് റോബിന്.
തന്റെ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് റോബിന്റെ ഡാന്‍സ് പങ്കുവെച്ച് റോബിനും അദ്ദേഹത്തോടൊപ്പം ചുവടുകള്‍ വെച്ച റീല്‍സ് താരങ്ങളായ പെണ്‍കുട്ടികള്‍ക്കും കുഞ്ചാക്കോ ബോബന് നന്ദി പറഞ്ഞത്. ന്നാ താന്‍ കേസ് കൊട് എന്ന കുഞ്ചാക്കോബോബന് ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനമാണ് ഇപ്പോള്‍ കേരളക്കരയാകെ ഏറ്റുപാടി നൃത്തം ചെയ്യുന്നത്. 9 മില്യണ്‍ കാഴ്ച്ചക്കാരില്‍ അധിമാണ് ഈ വീഡിയോയ്ക്ക് ഇപ്പോള്‍ തന്നെ ഉള്ളത്.
കാതോട് കാതോരം എന്ന മമ്മൂട്ടി ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന് തുടങ്ങുന്ന ഗാനം, കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടി റീപ്രൊഡ്യൂസ് ചെയ്യുകയായിരുന്നു. നാട്ടിലെ ഉത്സവപറമ്പുകളില്‍ കാണുന്ന സ്ഥിരം സ്റ്റെപ്പുകള്‍, ചാക്കോച്ചന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ നല്ല കട്ട ലോക്കല്‍ സ്റ്റെപ്പ്സ് വെച്ച് എത്തിയ താരത്തിന്റെ നൃത്തച്ചുവടുകള്‍ ഇതിനോടകം തന്നെ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.
പ്രായഭേദമന്യേ ഇപ്പോള്‍ ഈ പാട്ടിനാണ് കേരളത്തിലെ കൊച്ച് കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ ചുവടുവെയ്ക്കുന്നത്. പാട്ട് ഹിറ്റായിമാറിയതോടെ കുഞ്ചാക്കോബോബന്റെ ന്നാ താന്‍ കേസ് കൊട് എന്ന ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…