ചാക്കോച്ചന്റെ മകന്റെ പിറന്നാളിന് സുരക്ഷാ തൊപ്പിവെച്ച് വീട്ടുകാര്‍..!!

ബാലതാരമായി സിനിമയിലേക്ക് കടന്ന് വന്ന് അനിയത്തിപ്രാവ് എന്ന ഒരൊറ്റ സിനിമ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് കുഞ്ചാക്കോ ബോബന്‍. തുടക്കത്തില്‍ തന്നെ ഒരു ചോക്ലേറ്റ് നായക പരിവേഷത്തില്‍ എത്തിയ താരം പതിയെ സീരിയസ് റോളുകളിലേക്ക് മാറുന്ന കാഴ്ച്ചയാണ് പിന്നീട് ആരാധകര്‍ കണ്ടത്. ഒരു നടന്‍ എന്ന നിലയില്‍ കുഞ്ചാക്കോ ബോബന്റെ ആ മാറ്റവും ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. താരത്തെ പോലെ തന്നെ നടന്റെ കുടുംബാംഗങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്.

ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ സന്തോഷം ഉണര്‍ത്തുന്നത്. പ്രിയപ്പെട്ട താരത്തിന്റെ എല്ലാമെല്ലാമായ ഒരേയൊരു മകന്റെ പിറന്നാള്‍ ദിനം ഗംഭീര ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ചാക്കോച്ചന്‍. പിറന്നാള്‍ ആഘോഷത്തിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നത്. മകന്‍ ഇസഹാഖിന്റെ പിറന്നാള്‍ ആഘോഷത്തിനായി കുഞ്ചാക്കോയും ഭാര്യ പ്രിയയും കണ്ടുപിടിച്ച തീം ആണ്

ആരാധകരെ ആകര്‍ഷിച്ചത്. പ്രിയപ്പെട്ട മകന്റെ മൂന്നാം പിറന്നാള്‍ ആഘോഷത്തിന് കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് തീം ആണ് ഇവര്‍ തിരഞ്ഞെടുത്തത്. ഇത്തരം സ്ഥലങ്ങളില്‍ ഉപയോഗിക്കുന്ന സുരക്ഷാ തൊപ്പി വെച്ചായിരുന്നു കുടുംബാംഗങ്ങളെല്ലാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആദ്യത്തെ കണ്‍മണിയായി ഇസഹാഖ്

പിറന്നത്. പിന്നീട് മകനോടൊപ്പം ജീവിതത്തിലെ ഓരോ നിമിഷവും ഇവര്‍ ആഘോഷമാക്കി മാറ്റുകയാണ്. അതേസമം, കുഞ്ഞിന് പിറന്നാള്‍ ദിനാശംസകള്‍ നേര്‍ന്ന് കുഞ്ചാക്കോ ബോബന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും രംഗത്ത് എത്തിയിരുന്നു.

Rahul

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

13 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

14 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

21 hours ago