അച്ഛന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും പണമില്ലാത്ത അവസ്ഥ ഉണ്ടായിരുന്നു..! ചാക്കോച്ചന്‍

വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും ഒരുപാട് നേട്ടങ്ങളോടെ മുന്നേറുകയാണ് ആരാധകരുടെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബന്‍. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തീയറ്ററില്‍ വന്‍ വിജയം തീര്‍ക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ പുറത്ത് വരുന്നതിനിടെ താരത്തിന്റെ പഴയകാല അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. ഇന്ന് കാണുന്ന സൗഭാഗ്യങ്ങള്‍ക്ക് ഇപ്പുറം തനിക്ക് നേരിടേണ്ടി വന്ന ജീവിതത്തിലെ ഒരു പ്രതിസന്ധിയെ കുറിച്ച് ആയിരുന്നു നടന്‍ ആ വീഡിയോയില്‍ പറഞ്ഞിരുന്നത്.

പ്രമുഖ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് ചാക്കോച്ചന്‍ ജീവിതത്തില്‍ നേരിടേണ്ടി വന്ന ആ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. തന്റെ പിതാവ് മരണപ്പെട്ട സമയത്ത്, ഈ വിവരം പത്രത്തില്‍ കൊടുക്കാന്‍ പോലും പണമില്ലാതിരുന്ന അവസ്ഥയെ കുറിച്ചാണ് നടന്‍ തുറന്ന് പറഞ്ഞത്. അത്രയും സാമ്പത്തിക പ്രതിസന്ധി ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. അച്ഛന്‍ മരിച്ച സമയത്ത് പത്രത്തില്‍ വാര്‍ത്ത കൊടുക്കാന്‍ പോലും സാമ്പത്തികം ഇല്ലാതിരുന്ന സമയം ഉണ്ടായിരുന്നു.. അന്ന് മലയാള സിനിമയിലെ പ്രമുഖനായ ഒരു വ്യക്തിയോട് കുറച്ച് പണം കടമായി ആവശ്യപ്പെട്ടിരുന്നു

എന്നും എന്നാല്‍ അത് നല്‍കാന്‍ ആ വ്യക്തി ബുദ്ധിമുട്ട് പറഞ്ഞു എന്നും താരം പറയുന്നു. എന്നാല്‍ പിന്നീട് ഞാന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തി നല്ലൊരു നിലയില്‍ ആയതോടെ ആ വ്യക്തി എന്നോട് കുറിച്ച പണം കടമായി ആവശ്യപ്പെട്ടു എന്നും അത് വലിയൊരു തുക ആയിരുന്നു എന്നും ചാക്കോച്ചന്‍ പറയുന്നു.. അത് എനിക്ക് സഹായമായി കൊടുക്കാന്‍ സാധിച്ചു.. അത് തന്നെയാണ് എന്റെ പ്രതികാരം എന്നാണ് നടന്‍ ഈ അഭിമുഖത്തില്‍ പറഞ്ഞത്.

ഇന്ന് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉയര്‍ന്ന് നില്‍ക്കുകയാണ് താരം. അദ്ദേഹത്തിന്റെ ഓരോ വിജയത്തിലും ആരാധകരും ഏറെ സന്തോഷത്തിലാണ്.. ഒരു ചോക്ലേറ്റ് നായകനില്‍ നിന്നും ഇന്ന് കാണുന്ന നടനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയില്‍ പ്രേക്ഷകരും സാക്ഷിയായിരുന്നു.. ബിഗ് സ്‌ക്രീനില്‍ താരത്തിന്റെ പുതിയ വിസ്മയങ്ങള്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

Sreekumar

Recent Posts

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

25 seconds ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

13 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

28 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

36 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

38 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago