മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കരുത്! പലരും സമ്മര്‍ദ്ദം ചെലുത്തി!! വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബന്‍, അതിന് പിന്നില്‍ ആരായിരുന്നു?

മലയാള സിനിമയില്‍ വന്ന കാലം മുതല്‍ ഒരുപാട് ആരാധകരുള്ള അഭിനേതാക്കളാണ് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും. ജീവിതത്തില്‍ ചില പ്രിതിസന്ധിഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടി വന്നപ്പോള്‍ സിനിമാ മേഖലയില്‍ നിന്ന് മഞ്ജുവാര്യര്‍ ഒരു നീണ്ട ഇടവേള എടുത്തിരുന്നു. എന്നാല്‍ അതിന് ശേഷമുള്ള തിരിച്ചു വരവ് പോയതിനേക്കാള്‍ പതിന്മടങ്ങ് ശക്തിയോടെയായിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു മഞ്ജു വാര്യരുടെ തിരിച്ചുവരവ്. നായികാ പ്രാധാന്യം ഏറെയുള്ള സിനിമ തന്നെയായിരുന്നു മഞ്ജു തിന്റെ തിരിച്ചു വരവിനായി തിരഞ്ഞെടുത്തത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

എന്നാല്‍ ആ സിനിമയെ കുറിച്ചും അതിലെ അഭിനയിച്ചതിനെ കുറിച്ചും നടന്‍ കുഞ്ചാക്കോ ബോബന്‍ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മഞ്ജുവിനൊപ്പം ചിത്രത്തില്‍ അഭിനയിക്കാതിരിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മഞ്ജു വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരുന്നതിന് ചിലര്‍ക്കെല്ലാം നീരസം ഉണ്ടായിരുന്നതിനാല്‍ ആകാം കുഞ്ചാക്കോ ബോബന് കൂടെ അഭിനയിക്കാതിരിക്കാന്‍ സമ്മര്‍ദ്ദം വന്നത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മഞ്ജുവിന്റെ കൂടെ അഭിനയിക്കുന്നതിന് തന്നെ ചോദ്യം ചെയ്തവരോട് എല്ലാം ”ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യരിനല്ല. സംവിധായകനും തിരക്കഥാകൃത്തിനുമാണ് അവരോട് സംസാരിക്കുക” എന്നായിരുന്നത്രെ കുഞ്ചാക്കോ ബോബന്റെ മറുപടി. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… മഞ്ജു വാര്യരുടെ രണ്ടാമത്തെ സിനിമയായിരുന്നു ശരിക്കും ഹൗ ഓള്‍ഡ് ആര്‍ യൂ. അതിന് മുമ്പ് രഞ്ജിയേട്ടനും ലാലേട്ടനുമായുള്ള ഒരു പ്രൊജക്ടായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. അങ്ങനെ തന്നെയായിരുന്നു ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നതും. മഞ്ജുവിനേക്കാള്‍ തനിക്ക് സഞ്ജു-ബോബി എന്ന തിരക്കഥാകൃത്തുക്കളോട് ആയിരുന്നു കമ്മിറ്റ്മെന്റ് ഉണ്ടായിരുന്നത്. കാരണം അവര്‍ ട്രാഫിക്ക് എന്ന സിനിമ തനിക്ക് നല്‍കിയവരാണ്. പ്രൊഡ്യൂസര്‍ക്കും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനുമാണ് താന്‍ ഡേറ്റ് കൊടുത്തത്.

ശരിക്കും നായികാ പ്രാധാന്യമുള്ള കഥയായിരുന്നില്ല. താനും ശ്രീനിയേട്ടനും കൂടിയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. അതിന് ശേഷം ശാലിനിയെ വച്ച് പ്രൊജക്ട് മുന്നോട്ടു കൊണ്ടു പോയാലോയെന്ന് ആലോചിച്ചു. ആ സമയത്താണ് രഞ്ജിയേട്ടന്റെ ലാലേട്ടനുമായുള്ള മഞ്ജുവിന്റെ പ്രൊജക്ട് വരുന്നത്. അതിനാല്‍ മഞ്ജുവിന്റെ രണ്ടാമത്തെ സിനിമയായി ഇത് കൊണ്ടു പോവാമെന്ന് തീരുമാനിച്ച് ഡേറ്റ് കൊടുക്കുകയായിരുന്നു. അതിന് ശേഷം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ”ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യരിനല്ല. സംവിധായകനും തിരക്കഥാകൃത്തിനുമാണ് അവരോട് സംസാരിക്കുക” എന്നാണ് താന്‍ പറഞ്ഞത് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. എന്നാല്‍ ആരാണ് തന്നോട് ഇങ്ങനെ പറഞ്ഞത് എന്ന് താരം വ്യക്തമാക്കുന്നില്ല.

 

Rahul

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

4 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago