ബിലാൽ ഉണ്ടാകില്ലേ ?; അമൽ നീരദ് ചിത്രത്തിൽ നായകൻ കുഞ്ചാക്കോ ബോബൻ

ഹിറ്റ് ചിത്രം ഭീഷ്‍മ പര്‍വ്വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ലൊക്കേഷൻ ചിത്രം പുറത്ത്.കുഞ്ചാക്കോ ബോബനും അമൽ നീരദും എഴുത്തുകാരന്‍ ഉണ്ണി ആറും ഒരുമിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചത് പിആർഒ ആയ ഉണ്ണി രാജേന്ദ്രനാണ്.എക്‌സിലൂടെ പങ്കുവച്ച പോസ്റ്റിന് പിന്നാലെ ചിത്രത്തിൽ നായകനായി എത്തുന്നത് കുഞ്ചാക്കോ ബോബനാണെന്ന് ഉറപ്പിക്കുകയായിരുന്നു സിനിമ പ്രേമികൾ.  സിനിമാപ്രേമികളെ സംബന്ധിച്ച് ഇതൊരു സര്‍പ്രൈസ് പ്രോജക്റ്റുമാണ്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി ആയിരിക്കും നായകനെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇത് ബിഗ് ബിയുടെ സീക്വല്‍ ബിലാല്‍ ആയിരിക്കുമെന്നും മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നുമൊക്കെ പ്രചരണം ഉണ്ടായെങ്കിലും അത്തരത്തില്‍ സംഭവിച്ചില്ല.തൊട്ടുപിന്നാലെയാണ് ഇപ്പോൾ ലൊക്കേഷനിൽ നിന്നുള്ള പുതിയ ചിത്രം പുറത്തു വന്നിരിക്കുന്നത്.സിനിമയുടെ ചിത്രീകരണം ഇതിനോടകം കൊച്ചിയിൽ ആരംഭിച്ചു. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്‍റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. അതേസമയം പുറത്തെത്തിയ ലൊക്കേഷന്‍ ചിത്രത്തില്‍ അമല്‍ നീരദിനും കുഞ്ചാക്കോ ബോബനുമൊപ്പം എഴുത്തുകാരന്‍ ഉണ്ണി ആര്‍ കൂടി ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ് . അമല്‍ നീരദിന്‍റെ ബാച്ചിലര്‍ പാര്‍ട്ടി, ആന്തോളജി ചിത്രം 5 സുന്ദരികളിലെ ചെറുചിത്രം കുള്ളന്‍റെ ഭാര്യ എന്നിവയുടെ തിരക്കഥയും ബിഗ് ബി, അന്‍വര്‍ എന്നീ ചിത്രങ്ങളുടെ സംഭാഷണവും രചിച്ചത് ഉണ്ണി ആര്‍ ആയിരുന്നു.ജ്യോതിര്‍മയിയും ഷറഫുദ്ദീനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് വിവരങ്ങൾ. അങ്ങനെ എങ്കിൽ അമൽ നീരദിന്റെ തന്നീസിനിമയിലൂടെ ജ്യോതിർമയി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആനന്ദ് സി ചന്ദ്രനാണ്.ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്‍റെ പുസ്തകത്തെ ആസ്പദമാക്കിയാണ് പുതിയ ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.

വന്‍ വിജയം നേടിയ ഭീഷ്‍മ പര്‍വ്വത്തിന് ശേഷം അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമായതുകൊണ്ട് തന്നെ ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷയിലാണ് ഉള്ളത്. അതേസമയം കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ‘ചാവേർ’.സെപ്റ്റംബർ 21നാണ് തീയറ്റുകളിലെത്തുന്നത്.ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചാവേർ എന്ന ചിത്രം ടിനു പാപ്പച്ചൻ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ദുരൂഹത നിറഞ്ഞ ടൈറ്റിൽ പോസ്റ്ററും ടീസറും നേരത്തെ തന്നെ ആരാധകർക്കിടയിൽ പ്രതീക്ഷ വർധിപ്പിച്ചിരുന്നു.രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച്‌ കൊണ്ടാണ് അണിയറ പ്രവർത്തകർ ഓരോ തവണയും ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ പുറത്ത് വിടാറുള്ളത്. ഇതിനു മുൻപ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരുന്നു അതും വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്നത് കുഞ്ചാക്കോ ബോബന്റേതായി ഒരു ലുക്ക് ഔട്ട് നോട്ടീസ് ആയിരുന്നു. കേരളമൊട്ടാകെ അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം പരസ്യ നോട്ടീസ് പുറത്തിറങ്ങിയിരുന്നു. ചാവേർ സിനിമയിൽ ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകനെ തേടിക്കൊണ്ടുള്ള അറിയിപ്പ് ആയിരുന്നു അത്.ചിത്രത്തിലെ ചാക്കോച്ചന്‍റെ പുതിയ ലുക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിന്നു. മുടി പറ്റവെട്ടി, കട്ടത്താടിയിൽ, തീപാറുന്ന നോട്ടവുമായാണ് ചാക്കോച്ചന്റെ പുതിയ ലുക്ക് വന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും അണിയറ പ്രവർത്തകർ വ്യത്യസ്തതകൾ കാത്തു സൂക്ഷിച്ചിരുന്നു.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

53 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago