മേക്കപ്പ് ഇടാന്‍ ഒന്നരമണിക്കൂര്‍, മേക്കപ്പ് അഴിക്കാന്‍ രണ്ടര മണിക്കൂര്‍!! നാല് നേരം കുളിച്ച് തൊലി പോയി-കുഞ്ചാക്കോ ബോബന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റുകളായ ഭാഗ്യവും ചാക്കോച്ചന് സ്വന്തമാണ്. ചാക്കോച്ചന്‍ ഗംഭീര പ്രകടനം കാഴ്ച വച്ച ചിത്രമായിരുന്നു ാ താന്‍ കേസ് കൊട്. കൊഴുമ്മല്‍ രാജീവനായി ഞെട്ടിപ്പിക്കുന്ന ലുക്കിലാണ് താരം എത്തിയത്.

ഇപ്പോഴിതാ പുതിയ ചിത്രം ചാവേര്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ ഒരുക്കിയ രാഷ്ട്രീയം പശ്ചാത്തലമായുള്ള ചിത്രമാണ് ചാവേര്‍.

ഇപ്പോഴിതാ സിനിമയിലെ മേക്കപ്പിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് ചാക്കോച്ചന്‍.
ചാവേറില്‍ റിയലിസ്റ്റിക്കായി അഭിനയിക്കാം എന്ന് വിചാരിച്ചിരുന്നു, എന്നാല്‍ ന്നാ താന്‍ കേസ് കൊട് സിനിമയെക്കാള്‍ മേക്കപ്പ് ചെയ്യേണ്ടി വന്നത് ചാവേറിന് വേണ്ടിയായിരുന്നെന്ന് താരം പറയുന്നു.

ന്നാ താന്‍ കേസ് കൊട് സിനിമയില്‍ ഫൈറ്റ് ഒന്നും ഇല്ലാത്തതുകൊണ്ട് വലിയ പ്രശ്നം ഒന്നുമില്ലായിരുന്നു. തിരിച്ച് റൂമിലേക്ക് വന്ന് കുളിച്ച് റെഡിയാകാന്‍ പറ്റും. പക്ഷേ ചാവേറില്‍ മേക്കപ്പിടാന്‍ വേണ്ടി മുണ്ടൊക്കെ കയറ്റി കുത്തി ഇങ്ങനെ ഇരിക്കുകയാണ്. വെട്ടും കുത്തും പാടിന് പുറമെ കണ്ണില്‍ ലെന്‍സും വെച്ചു തന്നു.

ഇതില്‍ നാല് പ്രാവശ്യം കുളിക്കണം, കാരണം ബ്ലഡ് ആണ് ശരീരത്തിലൊക്കെ. ബ്ലഡും പൊടിയുമൊക്കെ മിക്സ് ആയി, എല്ലാം കൂടെ കാണാന്‍ നല്ല രസമുണ്ടായിരുന്നു. ഒന്നരമണിക്കൂര്‍ മേക്കപ്പ് ചെയ്യാന്‍, രണ്ടര മണിക്കൂര്‍ മേക്കപ്പ് അഴിക്കാന്‍ എന്ന അവസ്ഥയായിരുന്നു. ഡെയിലി നാല് തവണ കുളിക്കുമായിരുന്നു. അങ്ങനെ സ്‌കിന് കുറെ പോയെന്നും താരം പറയുന്നു.

കഥാപാത്രത്തിന് വേണ്ടി തന്നോട് 15 കിലോ കൂട്ടാന്‍ ടിനു പറഞ്ഞിരുന്നു. എന്നാല്‍ പത്ത് കിലോ മാത്രമേ കൂട്ടിയിരുന്നുള്ളൂ. 15 ആയിരുന്നെങ്കില്‍ കൊളസ്ട്രോളും ഷുഗറുമൊക്കെ വരുമായിരുന്നെന്നും ചാക്കോച്ചന്‍ പറയുന്നു.

രാഷ്ട്രീയ പശ്ചാത്തലം പറയുന്ന ചിത്രമാണ് ചാവേര്‍. ജീവന് തുല്യം വിശ്വസിക്കുന്ന പാര്‍ട്ടിക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടേയും, കൊണ്ടും കൊടുത്തും പയറ്റി തെളിഞ്ഞവരുടേയുമൊക്കെ ജീവിതം പറയുന്ന ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറായാണ് ടിനു ചാവേര്‍ ഒരുക്കിയിരിക്കുന്നത്.

Anu

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago