‘ആ ഒരു ബന്ധത്തിന്റെ പുറത്താണ് വിമാനത്താവളത്തില്‍ വന്നത്’ ഉമ്മന്‍ചാണ്ടിയെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ വിയോഗ വാര്‍ത്തയില്‍ പ്രതികരണവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. അദ്ദേഹവുമായി മാത്രമല്ല കുടുംബവുമായും വളരെ അടുത്ത ബന്ധമുണ്ട്. ഈ വിയോഗം എനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണ്. എന്റെ അനുഭവത്തില്‍ പറയാവുന്ന കാര്യമുണ്ട്, ഒരു ദിവസം രാത്രി ഒരുമണിയോടെ പരിപാടി കഴിഞ്ഞ് അദ്ദേഹത്തെ കാണാനായി ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ കണ്ട കാഴ്ച അദ്ദേഹത്തിന്റെ മുറിയില്‍ ഫയലുകളുടെ കൂമ്പാരത്തിനകത്ത് അദ്ദേഹം ഇരിക്കുന്നതാണ്. രാത്രി ഒന്നരയ്ക്കു പോലും ജനങ്ങള്‍ക്കുവേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ് അദ്ദേഹം എന്നാണ് താരം പ്രതികരിച്ചു.

”വര്‍ഷങ്ങളായി ബന്ധമുള്ള രാഷ്ട്രീയ നേതാവാണ് ഉമ്മന്‍ ചാണ്ടി. ആ ഒരു ബന്ധത്തിന്റെ പുറത്താണ് വിമാനത്താവളത്തില്‍ വന്നത്. അദ്ദേഹത്തിന്റെ നിര്യാണംവലിയ നഷ്ടം തന്നെയാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നിസ്വാര്‍ഥനായ ജനസമ്മതനായ നേതാവാണ് അദ്ദേഹം. വ്യക്തിപരമായി അദ്ദേഹത്തെ അറിയാം. ജനങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിച്ച ഒരു യഥാര്‍ഥ മനുഷ്യസ്നേഹി കൂടിയാണ് അദ്ദേഹം. എന്റെ കുടുംബത്തിലെ ചടങ്ങുകള്‍ക്കെല്ലാം പങ്കെടുത്തിരുന്ന മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വീട്ടില്‍ ഏതു സമയത്തും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. അദ്ദേഹം എല്ലാവരെയും ഒരേപോലെ കാണുന്ന വ്യക്തിയാണ്.

അദ്ദേഹവുമായി മാത്രമല്ല കുടുംബവുമായും വളരെ അടുത്ത ബന്ധമുണ്ട്. ഈ വിയോഗം എനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണ്. എന്റെ അനുഭവത്തില്‍ പറയാവുന്ന കാര്യമുണ്ട്, ഒരു ദിവസം രാത്രി ഒരുമണിയോടെ പരിപാടി കഴിഞ്ഞ് അദ്ദേഹത്തെ കാണാനായി ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ കണ്ട കാഴ്ച അദ്ദേഹത്തിന്റെ മുറിയില്‍ ഫയലുകളുടെ കൂമ്പാരത്തിനകത്ത് അദ്ദേഹം ഇരിക്കുന്നതാണ്. രാത്രി ഒന്നരയ്ക്കു പോലും ജനങ്ങള്‍ക്കുവേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ് അദ്ദേഹം.

ഫയലുകള്‍ നോക്കുന്നു, ഫോണ്‍ കോളുകള്‍ എടുക്കുന്നു, കുറെ ആള്‍ക്കാര്‍ ചുറ്റും ഇരിപ്പുണ്ട്. ആ സമയത്ത് പോലും അദ്ദേഹം അത്രയും തിരക്കിനിടയില്‍ ആയിരുന്നു അതുകൊണ്ട് അദ്ദേഹവുമായി ഒരു സൗഹൃദ സംഭാഷണത്തിലേര്‍പ്പെടാന്‍ തോന്നിയില്ല. ആരോഗ്യം പോലും കണക്കിലെടുക്കാതെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ ആ രൂപമാണ് എനിക്ക് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നതെന്നും താരം പ്രതികരിച്ചു.

Gargi