ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചാക്കോച്ചന് ചിത്രമാണ് ന്നാ താന്‍ കേസ് കൊട് എന്നത്. ചിത്രത്തിലുള്ള ചാക്കോച്ചന്റെ തകര്‍പ്പന്‍ ദേവദൂതര്‍ പാട്ടിലെ ഡാന്‍സ് ഇപ്പോഴും സോഷ്യലിടത്ത് ട്രെന്‍ഡിങ്ങാണ്. കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട് എന്നത്. ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററുകളില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ ചാക്കോച്ചന് പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ ചിത്രത്തിലും ചാക്കോച്ചന്റെ ചുംബന രംഗം ഉണ്ടോ എന്നായിരുന്നു അവതാരക വീണയുടെ ചോദ്യം. ഇതിന് നല്ല കിടുക്കന്‍ മറുപടിയാണ് ചാക്കോച്ചന് നല്‍കിയിരിക്കുന്നത്.
‘ന്നാ താന്‍ കിസ് കൊട്’ എന്നല്ല സിനിമയുടെ പേര് എന്നാണ് ചാക്കോച്ചന് നല്കിയ മറുപടി. എന്തായാലും ഈ മറുപടി ഇപ്പോള്‍ വൈറലാണ്. ചിത്രത്തിലെ നായിക ഗായത്രിയും അഭിമുഖത്തിലുണ്ടായിരുന്നു. മുന്‍പ് ഭീമന്റെ വഴി എന്ന ചിത്രത്തില്‍ ചാക്കോച്ചന് ചെയ്ത ചുംബനരംഗം ഏറെ വൈറലായിരുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…