ചാക്കോച്ചന്റെയും പ്രിയയുടെയും വിവാഹവാർഷികം !! പ്രിയതമക്ക് രസകരമായ ആശംസയുമായി ചാക്കോച്ചൻ

ഒരുപാടു നാളത്തെ കാത്തിരിപ്പിന് ശേഷം ഇസഹാക്ക് ജീവിത്തിലേക്ക് വന്നപ്പോള്‍ ലോകം കീഴടക്കിയ സന്തോഷത്തിലാണ് മലയാളികളുടെ ഇഷ്ട നായകൻ കുഞ്ചാക്കോ ബോബന്‍. ഇസഹാക്കിന്റെ കുഞ്ഞു കുഞ്ഞ് വിശേഷങ്ങളും അവന്റെ ചിരികളും കുസൃതികളുമാണ് ഇപ്പോള്‍ ചാക്കോച്ചന്റേയും പ്രിയയുടേയും ലോകം. ഇന്ന് ചാക്കോച്ചന്റേയും പ്രിയയുടെയും വിവാഹ വാർഷികം ആയിരുന്നു .

2005 ഏപ്രില്‍ രണ്ടിനായിരുന്നു ഇവര്‍ വിവാഹിതരായത്.14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ജീവിത സാഫല്യം പോലെ ഇസഹാക്കിനെ കിട്ടിയത്. മകന്‍ എത്തിയ ശേഷം തങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറിയെന്ന് ചാക്കോച്ചനും പ്രിയയും പറഞ്ഞിട്ടുണ്ട്. ഇസ എന്ന് വിളിക്കുന്ന ഇസഹാക്കിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ചാക്കോച്ചന്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

”14 വര്‍ഷത്തെ വിവാഹ ജീവിതമെന്ന അനുഗ്രഹം. ജീവപര്യന്തം പോലും 12 വര്‍ഷം മാത്രമേ ഉള്ളൂ, തമാശ പറഞ്ഞതാണേ. ഭാര്യേ, ഈ ജീവിതം നീ അസാധാരണമാക്കി. ഈ വിവാഹവാര്‍ഷികം ഞങ്ങള്‍ക്കേറെ പ്രത്യേകതയുള്ളതാണ്. നിങ്ങളുടെ ആശംസകള്‍ക്കും പിന്തുണയ്ക്കും പ്രാര്‍ഥനകള്‍ക്കും നന്ദിഎന്നായിരുന്നു ചാക്കോച്ചന്‍ അന്ന് കുറിച്ചിരുന്നത്.ആറുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. കുഞ്ചാക്കോയുടേതായി തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍, വൈറസ്, അഞ്ചാംപാതിര എന്നിവയായിരുന്നു അവസാനം റിലീസ് ചെയ്‌ത ചിത്രങ്ങള്‍.

Rahul

Recent Posts

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

10 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

18 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

30 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

45 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

53 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

56 mins ago