Film News

അമ്മക്ക് ജന്മദിനാശംസകൾ! പോറ്റമ്മ ആശക്ക് പിറന്നാൾ ആശംസകളുമായി കുഞ്ഞാറ്റ

നടൻ മനോജ് കെ ജയന്റെ ഭാര്യ   ആശയുടെ പിറന്നാൾദിനത്തിൽ മനോജ് കെ ജയന്റേയും ഉർ വശിയുടെയും മകളായ തേജലക്ഷ്മി എന്ന കുഞ്ഞാറ്റ  ഇപ്പോൾ ആശക്ക് പിറന്നാൾ ആഷ്‌മസ്‌കൾ  വെളിപ്പെടുത്തുകയാണ്. മാത്രമല്ല തനിക്ക് തന്റെ പെറ്റമ്മയെ പോലെ തന്നെയാണ് ആശയെന്നും , അമ്മെ എന്ന് തന്നെയാണ് താൻ വിളിക്കുന്നതെന്നും കുഞ്ഞാറ്റ പറയുന്നു.  അമ്മ ആശയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് പങ്കുവച്ച സ്‌റ്റോറിയാണ്  ഇപ്പോൾ വൈറലാവുന്നത്.

.ഹാപ്പി ബര്‍ത്ത് ഡേ അമ്മ, അമ്മയ്ക്ക് ഇതൊരു നല്ല ദിവസം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരെയും അതിരുകളില്ലാതെ ഒരുപോലെ സ്‌നേഹിക്കാന്‍ കഴിയുന്ന അമ്മയുടെ കഴിവ് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു. ഉമ്മ.. ഉമ്മ. ഐ ലവ് യു’ എന്നാണ് ഒരു പോസ്റ്റില്‍ കുഞ്ഞാറ്റ എഴുതിയത്,അച്ഛൻ നെഞ്ചോടു ചേർത്ത് നിർത്തിയ മകളാണ്  ആശയെന്നു  കുഞ്ഞാറ്റ പറയുന്നു. ഏഴോളം കുടുംബ ചിത്രങ്ങള്‍ കോര്‍ത്തുവച്ച വീഡിയോയ്‌ക്കൊപ്പമാണ് രണ്ടാമത്തെ സ്റ്റോറി പങ്കുവെച്ചിട്ടുള്ളത് .

മുത്തച്ഛന്റെ ബെസ്റ്റി എന്നാണ് കുഞ്ഞാറ്റ ആശയെ  ഈ സ്റ്റോറിൽ വിശേഷിപ്പുട്ടിച്ചിരിക്കുന്നത്.  എന്റെ മുത്തശ്ശന്റെ ബെസ്റ്റീ, ഞങ്ങളെല്ലാവരും നിന്നെ സ്‌നേഹിക്കുന്നു’ എന്ന് ആ വീഡിയോയ്ക്ക് ക്യാപ്ഷനായി എഴുതിയിട്ടുണ്ട്.  എന്തായാലും അമ്മയുടെ പിറന്നാളിന് വാചാലയാവുകയാണ് കുഞ്ഞാറ്റ , മനോജ് കെ ജയന്റെ അച്ഛന്‍ മരിച്ച സമയത്ത്, സങ്കടപ്പെട്ട് കരഞ്ഞ ആശയെ കളിയാക്കി ഒരുപാട് കമന്റുകള്‍ വന്നിരുന്നു. ഈ  വിഷയത്തില്‍ അമ്മയെ പിന്തുണച്ചുകൊണ്ടുള്ളതാണ് കുഞ്ഞാറ്റയുടെ രണ്ടാമത്തെ സ്റ്റോറി സൂചിപ്പിച്ചത് ,  .മുത്തച്ഛൻ കെ.ജി. ജയന് തന്റെയമ്മ ആശ മരുമകൾ അല്ല, മകൾ ആയിരുന്നു  എന്നാണ് കുഞ്ഞറ്റയും  പറയുന്നത്

 

 

Suji