കുഞ്ഞെല്‍ദോയില്‍ മാറി മറിഞ്ഞ ചില കാര്യങ്ങള്‍ അറിയേണ്ടേ…? ആസിഫ് ആയിരുന്നില്ല ആദ്യം തീരുമാനിച്ച നടന്‍!

ആര്‍.ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദോ തീയറ്ററുകളിലേക്ക് എത്തുകയാണ്. 17 വയസുള്ള കോളജ് വിദ്യാര്‍ത്ഥി ആയാണ് ആസിഫ് ഈ ചിത്രത്തില്‍ വേഷമിടുന്നത് എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ സിനിമയെ കുറിച്ച് മറ്റൊരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ സംവിധായകന്‍ മാത്തുക്കുട്ടി നടത്തിയിരിക്കുന്നത്. കുഞ്ഞെല്‍ദോ ആസിഫ് അലി എന്ന നടനിലേക്ക് എത്തുന്നതിന് മുന്‍പ് സംവിധായകന്‍ മനസ്സില്‍ കണ്ടത് മറ്റൊരു നടനെ ആയിരുന്നു… അത് ആരായിരുന്നു എന്നല്ലേ? പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ട മറ്റൊരു താരം ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു അത്. കുഞ്ഞെല്‍ദോയുടെ കഥ ആദ്യം ദുല്‍ഖര്‍ സല്‍മാനോട് പറഞ്ഞിരുന്നതായാണ് മാത്തുക്കുട്ടി പറയുന്നത്. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ടാണ് സിനിമ ആസിഫ് അലിയിലേക്ക് എത്തിയത് എന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ മാത്തുക്കുട്ടി പറയുന്നത്. ഈ കഥ ദുല്‍ഖറിനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഈ കഥ ഇഷ്ടമാവുകയും ചെയ്തു. പിന്നീട് മറ്റു ചില കാരണങ്ങള്‍ കൊണ്ടാണ് അത് വഴി മാറി പോയത്. ഈ സിനിമയുടെ ട്രെയിലര്‍ ആദ്യം അയച്ചു കൊടുത്തത് ദുല്‍ഖറിനാണ്. കുഞ്ഞെല്‍ദോ എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചെയ്തത് ദുല്‍ഖര്‍ ആണ്. അങ്ങനെ ഏറെ പ്രാധാന്യമുള്ള വ്യക്തി തന്നെയാണ് ദുല്‍ഖര്‍ എന്നാണ് മാത്തുക്കുട്ടി പറയുന്നത്.

യൂ ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതുന്നതിനിടെയാണ് വിനീത് ശ്രീനിവാസനെ വിളിക്കേണ്ട സാഹചര്യം വരുന്നതും അങ്ങനെയാണ് കുഞ്ഞെല്‍ദോയിലേക്ക് എത്തിയതെന്നും മാത്തുക്കുട്ടി വ്യക്തമാക്കി. വിനീത് ആണ് സ്വന്തമായി എന്തെങ്കിലും എഴുതിക്കൂടെ എന്ന് ചോദിക്കുന്നത്. ആദ്യം വിനീത് സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു കുഞ്ഞെല്‍ദോ. എന്നാല്‍ കുറച്ച് പ്രൊജക്ടുകള്‍ വന്നതോടെ ഒരു വര്‍ഷത്തോളം മാറ്റി വെയ്ക്കേണ്ടി വന്നു. കൂടെ നില്‍ക്കാം എന്ന് വിനീതേട്ടന്‍ ഉറപ്പ് തന്നതു കൊണ്ടാണ് താന്‍ സംവിധാനത്തിലേക്ക് ധൈര്യത്തോടെ വന്നത് എന്നും മാത്തുക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 

 

 

 

Rahul

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

50 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

3 hours ago