വിവാഹം കഴിഞ്ഞു 29 വര്ഷം! ‘ഇപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് നാണം കലര്‍ന്നൊരു ചിരിയുണ്ട്’ ; ഭർത്താവിനെപ്പറ്റി ഖുശ്‌ബു

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് ഖുശ്‌ബു. ഇടക്കാലത്ത് സിനിമ വിട്ട് ടെലിവിഷനിലേക്കും രാഷ്ട്രീയത്തിലേക്കുമെല്ലാം പോയ ഖുശ്‌ബു ഇന്നിപ്പോൾ സിനിമയിലും രാഷ്ട്രീയത്തിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുകയാണ്. ഇതിനിടയിൽ സന്തോഷകരമായ ദാമ്പത്യ ജീവിതവും നയിക്കുകയാണ് ഖുശ്‌ബു. സംവിധായകൻ സുന്ദർ സി ആണ് ഖുശ്‌ബുവിന്റെ ഭർത്താവ്. അ‍ഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷവും ഖുശ്‌ബു സിനിമയിൽ സജീവമായി തുടരുന്നത് ഭർത്താവിന്റെ പിന്തുണ കൊണ്ട് കൂടിയാണ്. അഭിമുഖങ്ങളിലൊക്കെ ഖുശ്‌ബു സുന്ദറിനെ കുറിച്ച് വാചാലയാകാറുണ്ട്. ഇപ്പോഴിതാ ഭർത്താവിനെ കുറിച്ചുള്ള നടിയുടെ പുതിയൊരു പോസ്റ്റാണ് വൈറലായി മാറുന്നത്. ’29 വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചിട്ടും ഇപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് നാണം കലര്‍ന്നൊരു ചിരിയുണ്ട്, അതാണ് പ്രണയം’ എന്നാണ് സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഖുശ്‌ബു കുറിച്ചിരിക്കുന്നത്.

പ്രഭുവിന്റെ മകളുടെ വിവാഹത്തിന് പോകുന്നതിന് മുൻപ് എടുത്ത ചിത്രങ്ങളാണ് ഇതെന്നാണ് സൂചന. വെഡിങ് സീസൺ എന്ന ഹാഷ്ടാഗോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താരങ്ങൾ അടക്കം നിരവധി പേരാണ് ഖുശ്‌ബുവിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. ലവ്‌ലി കപ്പിള്‍സ്, സൂപ്പര്‍ ജോഡി എന്നൊക്കെ പറഞ്ഞ് പ്രശംസിക്കുന്നവരും, കുശ്ബുവിന്റെ സൗന്ദര്യത്തെ വര്‍ണിക്കുന്നവരുമുണ്ട്. സാരിയും, ധരിച്ചിരിയ്ക്കുന്ന ആഭരണവുമെല്ലാം ആരാധകരുടെ കണ്ണിലുണ്ടാക്കിയിട്ടുണ്ട്. വിവാഹ വാര്‍ഷികം ആണെന്ന് കരുതി ആശംസകൾ അറിയിക്കുന്നവരും ഉണ്ട്. 2000ലാണ് ഖുശ്ബുവും സുന്ദറും വിവാഹിതരായത്. രണ്ട് മക്കളാണ് ഇവർക്കുള്ളത്. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് പിന്നിലെ കാരണത്തെ കുറിച്ച് ഖുശ്‌ബു സംസാരിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. “അഞ്ച് വർഷത്തോളം പ്രണയിച്ച ശേഷമാണ് ഞങ്ങൾ വിവാഹിതരായത്. സത്യത്തിൽ ഞാൻ അദ്ദേഹത്തിന്റെ കൂടെയാണ് വളർന്നത്. ഞങ്ങളുടെ കുടുംബ ജീവിതത്തിൽ സന്തോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നല്ല. സാധാരണ ഭാര്യാഭർത്താക്കന്മാർക്കിടയിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമോ അതൊക്കെ ‍ഞങ്ങൾക്കിടയിലും ഉണ്ടായിട്ടുണ്ട്. എന്നാൽ രണ്ടുപേരും പരസ്പരം നന്നായി മനസിലാക്കി. ഇത് ക്രമേണ ഞങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു.

ഇന്ന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ പത്ത് ദിവസം കഴിഞ്ഞാൽ പിന്നെ ആ വിഷയം ഞങ്ങൾ സംസാരിക്കാറില്ല. ഒരു പ്രശ്നത്തെക്കുറിച്ച് സംസാരിച്ചാൽ ഞങ്ങൾ അത് അവിടെ വിടും. നമ്മൾ സിനിമാ മേഖലയിലായതിനാൽ പരസ്‌പരം നല്ല വിശ്വാസം ഉണ്ടായിരിക്കണം. ഞങ്ങൾക്ക് അതുണ്ട്. അതിലും വലുത് നമ്മൾ പരസ്പരം പുലർത്തുന്ന ബഹുമാനമാണ്. എന്തിനാണ് ഞാൻ അദ്ദേഹത്തെ വിവാഹം കഴിച്ചത് എന്ന് എന്നെ ചിന്തിപ്പിച്ച ചില സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിനും സമാനമായ ചിന്ത വന്നിട്ടുണ്ട്. എന്നാൽ പരസ്പരമുള്ള സ്നേഹമാണ് ഞങ്ങളെ മുന്നോട്ട് നയിച്ചത്,”- എന്നാണ് ഖുശ്‌ബു പറഞ്ഞത്.  ഒരു കാലത്ത് തെന്നിന്ത്യയിൽ ഇന്നത്തെ മുൻനിര നായികമാർക്ക് സങ്കൽപ്പിക്കാവുന്നതിനും അപ്പുറം ആരാധകരുണ്ടായിരുന്ന നടിയാണ് ഖുശ്‌ബു. ഖുശ്ബു അന്നൊരു ആവേശം തന്നെയായിരുന്നു തമിഴ്നാട്ടുകാർക്ക്. തമിഴ് പ്രേക്ഷകർ ഖുശ്ബുവിനെ ആഘോഷിച്ചത് പോലെ മറ്റൊരു നടിയെയും ആഘോഷിച്ചിട്ടില്ല എന്ന് തന്നെ പറയാം. ഖുശ്ബുവിന് വേണ്ടി ക്ഷേത്രം പണിത ആരാധകർ വരെയുണ്ട്. തമിഴിലും മലയാളത്തിലും തെലുങ്കിലും കന്നഡത്തിലുമെല്ലാം ഖുശ്‌ബു ഒരുപോലെ തിളങ്ങിയിട്ടുണ്ട്. ബാലതാരമായി ഹിന്ദി സിനിമയിലൂടെ കരിയർ ആരംഭിച്ച ഖുശ്‌ബു തൊണ്ണൂറുകളിലാണ് തെന്നിന്ത്യൻ സിനിമയിലെ തിരക്കുള്ള നായികയായി മാറുന്നത്. ആ സമയത്ത് തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി ഖുശ്‌ബു അഭിനയിച്ചു. അതേസമയം തന്നെ ഇത്രയും കാലത്തെ സിനിമാ ജീവിതത്തിനിടയിൽ ഒട്ടനവധി വിവാദങ്ങളിൽ ഖുശ്ബുവിന്റെ പേര് മുഴങ്ങി കേട്ടിരുന്നു. അത്തരത്തിൽ ഒരു വിവാദമാണ് നടൻ പ്രഭുവുമായുണ്ടായിരുന്ന പ്രണയവും രഹസ്യ വിവാഹവും. പ്രഭുവും ഖുശ്ബുവും തമ്മിലുള്ള പ്രണയം ഒരു കാലത്ത് വലിയ ചർച്ചാ വിഷയമായിരുന്നു. പ്രഭു-ഖുശ്ബു ജോഡിയെ ആരാധകർ ആഘോഷമാക്കിയപ്പോൾ ചിന്നത്തമ്പിയുടെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലായതെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രഭുവിന്റെ പിതാവും നടനുമായ ശിവാജി ​ഗണേശന്റെ ഇടപെടലിനെ തുടർന്ന് ഇരുവരും പ്രണയം ഉപേക്ഷിച്ചുവെന്നാണ് പിന്നീട് വന്ന റിപ്പോർട്ട്. ഈ റിപ്പോർട്ടുകൾക്ക് ഒന്നും തന്നെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

5 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago