എല്ലാം സരിതയുടെ തലയിലെഴുത്താണ്, തുറന്നു പറഞ്ഞു കുട്ടി പദ്മിനി

നിരവധി ആരാധകരുള്ള താരമാണ് സരിത. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി സിനിമകളിൽ ആണ് ഇതിനോടകം അഭിനയിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും തെലുഗിലും കണ്ണടയിലുമെല്ലാം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിരിക്കുന്നത്. സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് ആണ് താരം മുകേഷുമായി പ്രണയത്തിൽ ആകുന്നതും വിവാഹിത ആകുന്നത്. മുകേഷുമായുള്ള വിവാഹത്തിന് മുൻപ് സരിത വേറൊരു വിവാഹം കഴിച്ചിരുന്നെങ്കിലും ആ ബന്ധം അധികനാൾ മുന്നോട്ട് പോയിരുന്നില്ല. ഒരു വർഷത്തിനുള്ളിൽ  ഇരുവരും വേര്പിരിഞ്ഞിരുന്നു. അതിനു ശേഷം വീണ്ടും സിനിമയിലേക്ക് വന്ന സരിത മുകേഷുമായി പ്രണയത്തിൽ ആകുകയായിരുന്നു.

എന്നാൽ പ്രണയത്തിനൊടുവിൽ മുകേഷുമായി വിവാഹിത ആയ താരം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ശേഷം മുകേഷുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് സരിത വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നത്. മക്കൾക്ക് ഒപ്പം യു എസ്സിൽ ആണ് ഇപ്പോൾ താരം താമസിക്കുന്നത്. ഇപ്പോഴിതാ സരിതയെ കുറിച്ച് താരത്തിന്റെ അടുത്ത സുഹൃത്തും നടിയുമായ കുട്ടി പദ്മിനി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കുട്ടി പദ്മിനിയുടെ വാക്കുകൾ ഇങ്ങനെ, സരിത ആഗ്രഹിച്ചത് പോലെ പ്രണയിച്ച ആളെ തന്നെയാണ് അവൾ വിവാഹം കഴിച്ചത്. രണ്ടു ആൺ കുട്ടികളും അവർക്ക് പിറന്നു. എന്നാൽ ആ ബന്ധത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.

ആ ബന്ധം പരാചയപ്പെടുകയായിരുന്നു. എല്ലാം അവളുടെ തലയിലെഴുത്ത് ആണ്. കാരണം സരിത വളരെ നല്ല ഒരു നടി ആണ്. ഒരുപാട് തവണ ഞാനും സരിതയും എ വി എം സ്റ്റുഡിയോയിൽ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം പല നടികളും അവരെ കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. സരിത കറുത്ത് തടിച്ചത് ആണ്, അവൾക്ക് നീളവുമില്ല, എന്നിട്ടും അവൾ ഇത്ര സിനിമകളിൽ ഒക്കെ അഭിനയിക്കുന്നുണ്ടല്ലോ എന്നൊക്കെ. അതിനു കാരണം അവളുടെ അഭിനയിക്കാനുള്ള കഴിവ് തന്നെയാണ്. ശരിക്കും അവളുടെ അഭിനയം ഒരു അത്ഭുതം ആയിരുന്നു. അതാണ് വിവാഹത്തോടെ അവൾക്ക് നഷ്ടമായത് എന്നുമാണ് കുട്ടി പദ്മിനി പറയുന്നത്.

Devika

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago