നിരവധി ആരാധകരുള്ള താരമാണ് കുട്ടിപദ്മി. ജനിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോൾ തന്നെ ക്യാമറയ്ക് മുന്നിൽ എത്തിയ താരം ശേഷം ബാലതാരമായും മുതിർന്നപ്പോൾ കാരക്ടർ റോളുകളുമായും ഒക്കെ അഭിനയത്തിൽ സജീവമാണ് താരം. വലിയ സൗഹൃദ വലയം തന്നെയാണ് താരത്തിന് ഉള്ളത്. നിരവധി സൂപ്പർസ്റ്റാറുകളുടെ പോലും സുഹൃത്ത് ആണ് താരം. പലരുടെയും സ്വകാര്യ ജീവിതത്തിനെ കുറിച്ച് കുട്ടി പദ്മിനി പല കാര്യങ്ങളും തുറന്നു പറഞ്ഞത് പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അടുത്തിടെ തന്റെ സ്വകാര്യ ജീവിതത്തിനെ കുറിച്ച് താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താൻ രണ്ടു വിവാഹം കഴിച്ചു എങ്കിലും രണ്ടും വിവാഹമോചനത്തിൽ എത്തുകയായിരുന്നു എന്നാണ് താരം പറയുന്നത്.
ആദ്യം വിവാഹം കഴിച്ചു എങ്കിലും അദ്ദേഹം അമിത മദ്യപാനി ആയിരുന്നു. അത് കൊണ്ട് തന്നെ ആ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. എനിക്ക് പക്വത ഇല്ലാത്ത കാലത്തായിരുന്നു ആ വിവാഹം. അത് കൊണ്ട് തന്നെ അദ്ദേഹം എന്ത് തെറ്റ് ചെയ്താലും ഞാൻ എന്റെ ശരീരത്തെ ആയിരുന്നു നോവിച്ച്കൊണ്ടിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ മദ്യപാന ശീലം ഞങ്ങളുടെ ജീവിതത്തിനെ വളരെ മോശമായി ബാധിച്ചപ്പോൾ ആണ് വിവാഹ മോചനം നേടിയത്. അതിനു ശേഷം താൻ മറ്റൊരാളെ വിവാഹം കഴിച്ചു. എന്നാൽ അദ്ദേഹം സെക്രട്ടറിയുമായി പ്രണയത്തിൽ ആയി. അവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. ഞാൻ അതിന് സമ്മതം നൽകുകയും വിവാഹ മോചനം നേടുകയും ചെയ്തു.
കാരണം ഒരു സ്ത്രീയും അവളുടെ പുരുഷനെ മറ്റൊരു സ്ത്രീയുമായി പങ്കുവെക്കാൻ ആഗ്രഹിക്കില്ല. എന്ത് തന്നെ പങ്കുവെച്ചാലും സ്വന്തം പുരുഷനെ പങ്കുവെക്കാൻ ആരും തയാറാകില്ല. എന്നാൽ രണ്ടാമത്തെ വിവാഹബന്ധവും പിരിഞ്ഞപ്പോൾ തന്റെ മകൾ വിളിച്ചിട്ട് തന്റെ ആദ്യ ഭർത്താവ് വളരെ മോശം അവസ്ഥയിൽ ആണെന്ന് പറഞ്ഞു. ഞാൻ അയാളെ കൂട്ടിക്കൊണ്ട് വന്നു എന്റെ ഓഫീസിൽ താമസിക്കാൻ ഒരു മുറിയും ജോലിയും കൊടുത്തു. 30000 രൂപ ശമ്പളവും കൊടുത്തു. ആളുകൾ എന്ത് പറയുമെന്ന് ഞാൻ ചിന്തിച്ചില്ല. എന്നാൽ ഞാൻ ഒരിക്കൽ പോലും അദ്ദേഹവുമായി ബെഡ് ഷെയർ ചെയ്തിട്ടില്ല. കാരണം എന്റെ മനസ്സ് അത്രത്തോളം മാറിപ്പോയിരുന്നു എന്നുമാണ് താരം പറയുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…