‘ഇത്രയും തല്ലിപ്പൊളി ഒരു സിനിമ അടുത്തെങ്ങും കണ്ടിട്ടില്ല, മറ്റ് അഭിനേതാക്കളെ വച്ച് നോക്കുമ്പോൾ ധ്യാൻ ഭേദമായിരുന്നു’

Follow Us :

ധ്യാൻ ശ്രീനിവാസനേയും പ്രണവ് മോഹൻലാലിനേയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം ഒടിടിയിൽ എത്തി. സോണി ലീവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. റിലീസ് ചെയ്ത് രണ്ട് മാസത്തോളം കഴിഞ്ഞാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. നിരവധി പേരാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ ചിത്രത്തെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഇത്രയും തല്ലിപ്പൊളി ഒരു സിനിമ അടുത്തെങ്ങും കണ്ടിട്ടില്ല, മറ്റ് അഭിനേതാക്കളെ വച്ച് നോക്കുമ്പോൾ ധ്യാൻ ഭേദമായിരുന്നുവെന്നാണ് കെ വി സൂർദാസ് മൂവീ ​ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

kv soordas fb post about varshangalku sesham

കുറിപ്പ് വായിക്കാം

” ഇത്രയും തല്ലിപ്പൊളി ഒരു സിനിമ അടുത്തെങ്ങും കണ്ടിട്ടില്ല.
പതുക്കെ അടക്കി സംസാരിച്ചാൽ പ്രായമായുള്ള അഭിനയം ആയി എന്നാണ് ധ്യാൻ കരുതിയിരിക്കുന്നത്.
പ്രായമായ ഒരാളുടെ അഭിനയവും മെയ്ക്കപ്പും എങ്ങനെയാണ് എന്ന് അറിയണമെങ്കിൽ ‘ ആർക്കറിയാം ‘ എന്ന ചിത്രത്തിലെ ബിജു മേനോനെ കാണണം.
പക്ഷെ മറ്റ് അഭിനേതാകളെ വച്ച് നോക്കുമ്പോൾ ധ്യാൻ ഭേദമായിരുന്നു.
പ്രണവിനൊക്കെ അഭിനയം പറ്റുമോ എന്ന് തന്നെ സംശയമാണ്. എന്തൊക്കെയോ ഗോഷ്ടികൾ കാണിച്ചു കൂട്ടുന്നു. അത് തന്നെ.
ലാലേട്ടന്റെ മോൻ ആണെന്ന് പറഞ്ഞു എത്ര നാൾ സഹിക്കും എന്നറിയില്ല,മാത്രമല്ല നായകൻ ആവാനുള്ള charisma യോ സ്ക്രീൻ പ്രേസെൻസോ പയ്യനില്ല.
ശരിക്കു പണിയെടുക്കേണ്ടി വരും, വിനീത് മാത്രം അവസരങ്ങൾ കൊടുത്തു എത്ര നാൾ മുന്നോട്ടു പോകുമെന്നറിയില്ല.തെറി കേൾക്കാതിരിക്കാൻ
ചെക്കൻ സിനിമ കഴിഞ്ഞാലുടനെ ഫോണും ഓഫ്‌ ചെയ്തു ഹിമാലയത്തിലേക്കു ഒളിച്ചോടും! പിന്നെങ്ങനെയാണ് ഇമ്പ്രൂവ് ചെയ്യുന്നത്?
വിനീത് ടെക്‌നിഷ്യൻ എന്ന നിലയിൽ കൊള്ളാം, പക്ഷെ വേറെയാരുടെയെങ്കിലും കഥയും തിരക്കഥയും ഉപയോഗിക്കേണ്ടി വരും.
എഴുത്തു പോര. ചുമ്മാ നിലവിലുള്ള ട്രെൻഡിങ്ങ് വാക്കുകൾ കുത്തിനിറച്ചു ചിരിപ്പിക്കാൻ നോക്കിയാൽ തിരക്കഥ ആവില്ല. എത്ര നാൾ ജനങ്ങൾ ഇതൊക്കെ സഹിക്കും എന്ന് കണ്ടറിയണം. ”