Film News

ഒറ്റവാക്കില്‍ മനോഹരം!! ഒരു ട്രെയിന്‍ യാത്രയില്‍ ചിരിയും ചിന്തയും നിറച്ച പെര്‍ഫെക്റ്റ് സിനിമാനുഭവം

ബോളിവുഡ് കോമഡി ഡ്രാമ ഫിലിം ലാപട്ട ലേഡീസ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. കിരണ്‍ റാവു സംവിധാനം ചെയ്ത് ആമിര്‍ ഖാന്‍ നിര്‍മ്മിച്ച ചിത്രമാണ്. ഒരേ ട്രെയിനില്‍ വഴിതെറ്റിയ രണ്ട് യുവ വധുക്കളുടെ ഒരു ഹാസ്യ കഥയാണ് ചിത്രം പറയുന്നത്. പൊട്ടിച്ചിരിയ്ക്ക് വഴിവയ്ക്കുന്ന നിരവധി നര്‍മ്മ മൂഹൂര്‍ത്തങ്ങളാണ് ചിത്രത്തിലുള്ളത്.

ചിത്രത്തിനെ കുറിച്ച് ജിന്‍സ് ജോസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഒരു ട്രെയിന്‍ യാത്രയില്‍ ചിരിയും ചിന്തയും നിറച്ച പെര്‍ഫെക്റ്റ് സിനിമാനുഭവം, അതാണ് ലാപ്പട്ടാ ലേഡീസ് എന്നാണ് ജിന്‍സ് പറയുന്നത്.

ഒറ്റവാക്കില്‍ മനോഹരം??
സംഭവബഹുലമായ ഒരു ട്രെയിന്‍ യാത്രയില്‍ ചിരിയും ചിന്തയും നിറച്ച പെര്‍ഫെക്റ്റ് സിനിമാനുഭവം, അതാണ് ലാപ്പട്ടാ ലേഡീസ്..
ചിരിപ്പിക്കുന്ന സിറ്റുവേഷന്‍സ് ഉണ്ട് എന്ന് പറയാന്‍ പറ്റില്ല, പക്ഷേ, ചിരിപ്പിക്കുന്ന സംഭാഷണങ്ങള്‍ നിറയെ ഉള്‍പ്പെടുത്തി, പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന രംഗങ്ങള്‍കൊണ്ട് സമ്പന്നമാണ് ഈ സിനിമ.

രണ്ടു ദശാബ്ദം പുറകില്‍ ഉള്ള ഒരു കാലത്ത് ആണ് കഥ നടക്കുന്നത്. ഇരു സ്ഥലങ്ങളിലായി വിവാഹിതരായ രണ്ട് സ്ത്രീകള്‍, അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഒപ്പം രണ്ടിടങ്ങളില്‍നിന്നായി ഒരേ ട്രെയിനില്‍ കയറുന്നു. ആകസ്മികമായി ഒരേ തരം വിവാഹ സാരി ധരിച്ച അവര്‍, ആചാരമനുസരിച്ചു സാരിയുടെ മുന്താണി കൊണ്ട് തലയും മുഖവും മറച്ചു തിരക്കേറിയ ട്രെയിനില്‍ യാത്രചെയ്യുന്നതിന് ഇടയില്‍, ഭര്‍ത്താക്കന്മാര്‍ വ്യത്യസ്ത സ്റ്റേഷനുകളില്‍ ഇറങ്ങുമ്പോള്‍ കൂടെ ഇറക്കുന്ന ഭാര്യമാര്‍ മാറിപ്പോകുന്നു. പിന്നീടുള്ള സംഭവങ്ങള്‍ ആണ് കഥ.

അമീര്‍ഖാന്റെ ഭാര്യയുടെ സംവിധാനത്തില്‍ ഇറങ്ങിയ ഈ സ്ത്രീപക്ഷ സിനിമ, മലയാളത്തില്‍ ഇറങ്ങുന്ന ഫെമിണിച്ചി പടങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ‘ആണുങ്ങള്‍ എല്ലാം വാണങ്ങള്‍’ എന്ന മട്ടില്‍ മലയാളത്തിലെ ഫെമിനിച്ചികള്‍ പടം പിടിക്കുമ്പോള്‍, ഈ സിനിമയില്‍ ഒരിടത്തും ഫെമിനിസത്തെ ഏച്ചുകെട്ടി മുഴപ്പിച്ചതായി തോന്നുന്നില്ല, സ്‌നേഹവും മര്യാദയും ഒക്കെയുള്ള ആണ്‍ കഥാപാത്രങ്ങളും ഇതിലുണ്ട് എന്നതാണ് ഈ പടത്തിന്റെ പ്ലസ് പോയിന്റ്.

നോര്‍ത്തില്‍ ഒക്കെ ഉള്ള സാധാരണ കുടുംബങ്ങളില്‍ പെണ്‍മക്കളെ വളര്‍ത്തുന്നതിന്റെ രീതികളും അതുകൊണ്ട് അവര്‍ക്കുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും പറയുന്നതിനൊപ്പം, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും, കാലത്തിനനുസരിച്ച് മാറേണ്ടതിന്റെ ആവശ്യകതയും, പിന്നെ, കൃഷിക്കാരുടെ ആകുലതകളും, പോലീസിന്റെ സാധാരണക്കാരോടും അല്ലാതവരോടും ഉള്ള മനോഭാവത്തിന്റെ വ്യതിയാനങ്ങളും ഒക്കെ ചിരിയുടെ മേമ്പൊടിയോടെ കൃത്യമായി പറയുന്നുണ്ട് സിനിമ.

പെര്‍ഫെക്ട് കാസ്റ്റിംഗ് ആണ് പടത്തിന്റെ. ഓരോരുത്തരും അന്യായ പെര്‍ഫോമന്‍സ്. അതില്‍ത്തന്നെ, പോലീസ് ഉദ്യോഗസ്ഥന്‍ ആയ പുള്ളി ഒക്കെ ചുമ്മാ ?? ആണ്. പടം നെറ്റ്ഫ്‌ളിക്‌സില്‍ ഓടുന്നുണ്ട്. ഹിന്ദി ഓഡിയോ വിത്ത് ഇംഗ്ലീഷ് സബ്. തുടങ്ങിയാല്‍ പിന്നെ രണ്ടു മണിക്കൂര്‍ പോകുന്നത് അറിയില്ല. ധൈര്യമായി കണ്ടോളൂ, ഒട്ടും നിരാശരാവില്ല, എന്നു പറഞ്ഞാണ് ജിന്‍സ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Anu