പോകുന്നെങ്കിൽ പോകട്ടെ ഒരു ഘട്ടത്തിൽ തിരിച്ചു വരും; ലക്ഷ്മി പറയുന്നു  , മകൾ ഐശ്വര്യയ്ക്കും സംഭവിച്ചത് ഇത് തന്നെ 

Follow Us :

ഒരു കാലത്തു സിനിമയിൽ തിളങ്ങി നിന്ന നടിയാണ് ലക്ഷ്മി, അമ്മ ലക്ഷ്മിയുടെ അതേ പാത പിന്തുടർന്നു സിനിമയിലെത്തിയ നടിയാണ് മകൾ ഐശ്വര്യ ഭാസ്കർ, ഇപ്പോൾ മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ കാണിക്കേണ്ട മനോഭാവത്തെ കുറിച്ച് ലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, നടിയുടെ വാക്കുകൾ.. മക്കൾ നമ്മളെ നോക്കുന്നില്ലെങ്കിൽ പോകുന്നെങ്കിൽ പോകട്ടെ. അവർ അവരുടെ ജീവിതം നയിക്കട്ടെ. നിങ്ങളിലൂടെ വന്നവരാണ്. നിങ്ങളിൽ നിന്ന് വന്നവരല്ല.

2025 വർഷം അവരെ നോക്കി ഭക്ഷണം കൊടുത്തെന്ന് കരുതി അവരോട് പ്രസവിച്ചതിന്റെയും വളർത്തിയതിന്റെയും കണക്ക് പറയരുത്. അവർ പറഞ്ഞിട്ടാണോ നിങ്ങൾ അവരെ പ്രസവിച്ചതും വളർത്തിയതും, ഇപ്പോൾ കുട്ടികൾക്ക് ഒന്നും മനസിലാവില്ല. അവരും നമ്മളുടെ കാലഘട്ടത്തിൽ ആകും അന്ന് മനസിലാകും. അവർ പോകുന്നെങ്കിൽ പോകട്ടെ ഒരു ഘട്ടത്തിൽ അവർ തിരിച്ചുവരും നടി പറയുന്നു

ഒരു മക്കളും അച്ചനും അമ്മയും പറയുന്നത് അനുസരിക്കില്ല. അഥവാ അനുസരിച്ചാൽ ആകാശം താഴെ വരും. ഇപ്പോൾ ഗൂഗിൾ ഉള്ളതുകൊണ്ട് ഒരു കാര്യവും അനുസരിക്കില്ല കാരണം ഇപ്പോൾ അവർ വിശ്വസിക്കുന്നത് ഗൂഗിൾനെ ആണ്. അവർ അനുഭവിച്ച് വിഷമിച്ച് വരുമ്പോൾ നമ്മൾ പറയുന്നത് കേൾക്കു൦  ലക്ഷ്മി പറയുന്നു , ഇത് തന്നെയാണ് ലക്ഷ്മിയുടെ ജീവിതത്തിൽ നടന്നത്, മകൾ ഐശ്വര്യയും ഇങ്ങനെ തന്നെ ആയിരുന്നു. ഒരു ഘട്ടത്തിൽ അമ്മയിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു ഐശ്വര്യ . ഒരു അഭിമുഖത്തിൽ അമ്മയ്ക്കെതിരെ സംസാരിക്കുകയും ചെയ്തു. എന്നാൽ ലക്ഷ്മി ഇതിനൊന്നും മറുപടി നൽകിയില്ല. അടുത്തിടെ നൽകിയ അഭിമുഖത്തിൽ അമ്മയെക്കുറിച്ച് താൻ പറഞ്ഞത് തെറ്റായിപ്പോയെന്ന് ഐശ്വര്യ പറഞ്ഞിരുന്നു’