സുധിയെ വെച്ച് വ്യൂസ് കൂട്ടാൻ വേണ്ടിയല്ല ലക്ഷ്മി നക്ഷത്ര ഇതൊക്കെ ചെയ്യുന്നത്

Follow Us :

അന്തരിച്ച മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മണം പെർഫ്യൂം ആക്കുന്നതിനെക്കുറിച്ചുള്ള ലക്ഷ്മി നക്ഷത്രയുടെ വീഡിയോ വൈറലായി മാറുകയാണ്. കഴിഞ്ഞ ദിവസമാണ് ലക്ഷ്മി നക്ഷത്ര വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് ഈ വീഡിയോയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കൊല്ലം സുധിയുടെ സെന്റിമെന്‍സിനെ വച്ച് ലക്ഷ്മി നക്ഷത്ര വ്യൂസ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് വിമര്‍ശനം. ഈ സംഭവത്തില്‍ ഇപ്പോഴിതാ ലക്ഷ്മിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സായ് കൃഷ്ണ. ബിഗ് ബോസ് താരവും യൂട്യൂബറുമായ സായ് കൃഷ്ണ തന്റെ ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ലക്ഷ്മി നക്ഷത്രയ്ക്ക് പിന്തുണയുമായി എത്തിയത്. ലക്ഷ്മി നക്ഷത്ര വ്യൂസ് ഉണ്ടാക്കാന്‍ വേണ്ടിയല്ല ഇതൊന്നും ചെയ്യുന്നത് എന്നും കൊല്ലം സുധിയുടെ കുടുംബത്തിന് വേണ്ടി ആത്മാര്‍ത്ഥമായി തന്നെ കാര്യങ്ങള്‍ ചെയ്യുന്ന ആളാണ് ലക്ഷ്മിയെന്നും അത് അവർ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുകയാണെന്നും സായ് പറയുന്നു. കൊല്ലം സുധിയുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചെയ്യുന്ന സമയത്ത് ലക്ഷ്മി നക്ഷത്രയുടെ വീഡിയോകളില്‍ ബിജിഎമ്മിന്റെ കാര്യത്തിലും വീഡിയോ എഡിറ്റ് ചെയ്യുന്ന രീതിയിലും കുറച്ച് ഓവര്‍ ഡോസ് ആകുന്നു എന്നത് ഞാന്‍ മുമ്പും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ലക്ഷ്മി നക്ഷ്ത്ര കൊല്ലം സുധിയുടെ കുടുംബത്തിന് ചെയ്യുന്ന കാര്യങ്ങള്‍ പകരം വെക്കാനില്ലാത്തതും മറ്റാര്‍ക്കും സാധിക്കാത്തതുമാണെന്നും അവരത് തുടര്‍ച്ചയായി ചെയ്തു കൊണ്ടിരിക്കുകയാണെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും സായി കൃഷ്ണ പറയുന്നു. ആ കുടുംബവും സന്തോഷിക്കുന്നുണ്ട്. അവരുടെ വീഡിയോ മേക്കിംഗ് രീതി അവര്‍ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ വേണ്ടി ചെയ്യുന്ന രീതി മാത്രമാണ് എന്നും ഓവര്‍ഡോസ് തനിക്ക് ദഹിക്കില്ല എന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ് എന്നും അതൊക്കെ പറയുമ്പോഴും അവര്‍ ആ കുടുംബത്തെ നോക്കുന്ന രീതി ്അഭിനന്ദനാര്‍ഹമാണ് എന്നും സായി പറയുന്നു. ഇതിനു മുമ്പും ലക്ഷ്മി നക്ഷത്രയുടെ കണ്ടന്റുകള്‍ ചര്‍ച്ചയായിട്ടുണ്ട്. കണ്ടന്റിന്റെ വാല്യുവും റീച്ചും കൂട്ടാന്‍ പലതും ചേര്‍ക്കാം. കൊല്ലം സുധിയുമായി ബന്ധപ്പെട്ട വീഡിയോകളിലെല്ലാം അതുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ അത് ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ട്രോളുകളും മീമുകളും കഴിഞ്ഞ ദിവസം പങ്കുവെച്ച വിഡിയോകളിലും കണ്ടുവെന്നും കമന്റുകളിലും വിമര്‍ശനങ്ങള്‍ നിരവധിയാണെന്നും എന്നാൽ നൂറില്‍ പത്ത് ശതമാനം കമന്റുകള്‍ മാത്രമാണിതെന്നും സായി കൃഷ്ണ പറയുന്നു.

ഒരു തരത്തില്‍ നോക്കുമ്പോള്‍ ഇതെന്തിന് കണ്ടന്റ് ആക്കുന്നു എന്ന് ചിന്തിക്കുന്നവര്‍ക്ക് വീഡിയോ സ്‌ട്രൈക്കിംഗ് ആകുമെന്നും പക്ഷെ നോര്‍മല്‍ കാഴ്ചക്കാരനെ പോലെ അല്ലാതെ ചിന്തിക്കുമ്പോള്‍ റീച്ചും വാല്യുവും ലഭിക്കാന്‍ ഇതുപോലെ ചെയ്യണമെന്നും ആളുകളെ എന്‍ഗേജ് ചെയ്യിക്കാനാണ് അങ്ങനെ എഡിറ്റ് ചെയ്യുന്നത് എന്നും സായി കൃഷ്ണ പറയുന്നു. വ്യക്തി ജീവിതത്തില്‍ ലക്ഷ്മി നക്ഷത്ര വളരെ ആത്മാര്‍ത്ഥമായാണ് ആ കുടുംബത്തിനൊപ്പം നില്‍ക്കുന്നതെന്നും അവര്‍ക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും കൊല്ലം സുധിയുടെ മാണം പെർഫ്യൂം ആക്കി തരണമെന്ന് രേണു തന്നെ അങ്ങോട്ട് ആവശ്യപ്പെട്ടതാണ് എന്നും അത് ചെയ്യുന്ന യൂസുഫ് ഭായിയുടെ പേര് ഒരുപാട് പേര്‍ മെന്‍ഷന്‍ ചെയ്തതാണ് എന്നും ആ വ്യക്തിയുടെ പ്രൊഫൈൽ നോക്കിയാൽ അറിയാം ഇതാദ്യമായിട്ടല്ല മരണപ്പെട്ടവരുടെ സ്‌മെല്‍ സ്പ്രേ ആക്കുന്നത് എന്നും ഇതിനു മുൻപും ആളുകൾ അങ്ങനെ ചെയ്തിട്ടുണ്ടെന്നും സായി പറയുന്നു. നെഗറ്റീവ് പറയേണ്ടവർക്ക് പറയാം, നെഗറ്റീവ് പറയുന്നവരെ താന്‍ കാര്യമാക്കുന്നില്ലയെന്നും എന്തിന് താനിത് ചെയ്യുന്നുവെന്നും ലക്ഷ്മി നക്ഷത്ര വീഡിയോയില്‍ തന്നെ പറയുന്നുണ്ട് എന്നും സായി കൃഷ്ണ വ്യക്തമാക്കി. ഇതിലുപയോഗിച്ച ബിജിഎം ആയാലും കൊടുക്കുന്ന പാറ്റേൺ ആണെങ്കിലും കണ്ടന്റ് ഡെലിവറി ചെയ്യാനും കണ്ടന്റ് കൂടുതൽ ആളുകളിലേക്ക് ഏതാനുമുള്ള വെ ഓഫ് പാറ്റേൺ തന്നെയാണെന്നും അതൊക്കെ അവരുടെ സ്വന്തം ഇഷ്ടങ്ങളാണെന്നും എന്നാൽ തന്നെക്കൊണ്ട് ഇത്തരത്തിലൊന്നും ചെയ്യാൻ പറ്റില്ലായെന്നും സായി പറയുന്നു.

ലക്ഷ്മി നക്ഷത്രയോളം തങ്ങള്‍ക്ക് വേണ്ടി ആരും ഒന്നും ചെയ്യുന്നില്ലെന്ന് രേണു തന്നെ പറഞ്ഞതാണ്. കണ്ടന്റ് മേക്കിംഗിലെ കാര്യം അവരുടെ ഇഷ്ടമാണ്. ഞാനതിനെ വെറുതെ വിടുന്നു. എനിക്കോ നിങ്ങള്‍ക്കോ സാധിക്കാത്തതാണ് അവര്‍ ചെയ്യുന്നത്. യൂട്യബില്‍ ഒരു കണ്ടന്റ് ഉണ്ടാക്കാന്‍ വേണ്ടിയാണത് അവര്‍ അങ്ങനെ ചെയ്യുന്നത്. പക്ഷെ അതില്‍ നിന്നും എന്തെങ്കിലും നേട്ടമുണ്ടാക്കണം എന്നു കരുതിയല്ല അവര്‍ അങ്ങനെ ചെയ്യുന്നത് എന്നും ലക്ഷ്മി നക്ഷത്രയ്ക്ക് അതിന്റെ ആവശ്യമില്ലെന്ന് തോന്നുന്നുവെന്നും സായി വ്യകത്മാക്കി. അതേസമയം രേണു പറഞ്ഞ ആഗ്രഹമാണ് ലക്ഷ്മി നക്ഷത്ര സാധിച്ചു കൊടുത്തത്. സുധിയുടെ മണം എന്നും തനിക്കൊപ്പം വേണമെന്നായിരുന്നു രേണുവിന്റെ ആ​ഗ്രഹം. അത് സാധിച്ച് തരുമോ എന്നായിരുന്നു ലക്ഷ്മിയോട് രേണു ചോദിച്ചത്. അതിന് വേണ്ടി താൻ ശ്രമിക്കുമെന്നും ലക്ഷ്മി പറഞ്ഞിരുന്നു. സുധി മരിക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രം രേണു സൂക്ഷിച്ച് വെച്ചിരുന്നു. ഈ വസ്ത്രത്തിൽ നിന്നാണ് സുധിയുടെ മണം ഉള്ള പെർഫ്യൂം തയ്യാറാക്കിയിരിക്കുന്നത്. ഗൾഫിലുള്ള യൂസഫ് ഭായി എന്ന വ്യക്തിയാണ് പെർഫ്യൂം ഉണ്ടാക്കി നൽകിയിരിക്കുന്നത്