നാൽപ്പത്തിയഞ്ച് കഴിഞ്ഞ അഭിനേത്രികൾക്കെല്ലാം ഈ പ്രയാസമുണ്ടാകാറുണ്ടെന്നാണ് എനിക്ക് തോന്നുന്നത്, വിവാഹത്തെ കുറിച്ച് ലക്ഷ്മിഗോപാലസ്വാമി 

Follow Us :

മലയാള സിനിമയിൽ അവിവാഹിതയായി ഒരുപാട് നടിമാർ ഇന്നമുണ്ട്, അതിലൊരുനടിയാണ് ലക്ഷ്മി ഗോപാലസ്വാമി. നടൻ മുകേഷുമായി വിവാഹം എന്ന തരത്തിൽ വാർത്ത എത്തിയിരുന്നു,ഇപ്പോൾ താരം വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്, താൻ സിനിമയിൽ വന്നതിന് ശേഷം നേരിടുന്ന ഒരു പ്രശ്‌നം തന്റെ വിവാഹത്തെക്കുറിച്ചും, കുട്ടികളെക്കുറിച്ചുള്ളതാണന്നാണ്, കൂടുതലും 45 വയസ്സ് കഴിഞ്ഞ അഭിനേത്രികൾക്കെല്ലാം ഈ പ്രയാസം ഉണ്ടാകാറുണ്ടെന്നാണ് എനിക്ക് തോന്നുന്നത്

പക്ഷേ ആളുകളുടെ ഈ ചോദ്യം നമുക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല, എന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം നൽകുന്ന രണ്ടുകാര്യങ്ങൾ നൃത്തവും, അഭിനയവുമാണ്, അത് ഞാൻ മുൻപേ പറഞ്ഞ കാര്യമാണ് നടി പറയുന്നു. വിവാഹപ്രായമായപ്പോള്‍ സ്വാഭാവികമായും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും സമ്മര്‍ദങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി എന്റെ ആഗ്രഹത്തെ വഴിതിരിച്ചുവിടാന്‍ മനസ് ഒരുക്കമായിരുന്നില്ല. അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല എന്റെ വഴിയെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്.

അവരോടെനിക്ക് സ്നേഹവും ബഹുമാനവുമുണ്ട്. സ്ത്രീകള്‍ക്ക് വിവാഹം കഴിച്ചും കഴിക്കാതെയും ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇന്ന് അവിവാഹിതയായി തുടരാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പെണ്‍കുട്ടികളെയും സ്ത്രീകളെയും എനിക്കറിയാം. സാമ്പത്തിക സുരക്ഷിതത്വം ആണ് ഏതൊരു സ്ത്രീകളുടെ അടിസ്ഥാനാമായ കാര്യം,അവിവാഹിതയായി കഴിയുന്നതിൽ സന്തോഷമേയുള്ളൂ  ലക്ഷ്മി ഗോപാല സ്വാമി പറയുന്നു