Film News

മലയാളത്തിൽ ഒരു പ്രമുഖ നടനുമായി വിവാഹം! പ്രതികരിച്ചുകൊണ്ട്; ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിൽ ഹിറ്റ് നായകന്മാർക്കൊപ്പം അഭിനയിച്ച നടിയാണ് ലക്ഷ്മി ഗോപാലസ്വാമി, ഇന്നും അവിവാഹിതയായി തുടരുന്ന നടി നേരിടുന്ന ഒരു ചോദ്യമാണ് എന്നാണ് വിവാഹം, വിവാഹം കഴിക്കുന്നില്ലേ എന്നൊക്കെയുള്ളത്, എന്നാൽ ഈ അടുത്തിടക്ക് ലക്ഷ്മി ഗോപാലസ്വാമി വിവാഹിതയാകാൻ പോകുന്നു എന്നും നടൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ ആണെന്നുമായിരുന്നു, എന്നാൽ ഇപ്പോൾ ആ വാർത്തയോട് പ്രതികരിച്ചെത്തുകയാണ് ലക്ഷ്മി. തന്റെ വിവാഹകാര്യത്തിൽ ഉത്കണ്ഠ മുഴുവൻ തന്റെ കുടുംബക്കാരേക്കാൾ കൂടുതൽ പുറത്തുള്ളവർക്കാണ് നടി പറയുന്നു

ഇങ്ങനെ മാധ്യമങ്ങളിൽ വരുന്ന വാർത്ത താൻ ശ്രെദ്ധിക്കാറില്ല എന്നാൽ ചില സുഹൃത്തുക്കൾ തന്നോട് വിളിച്ചു പറയാറുണ്ടെന്നും നടി പറയുന്നു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം പറയുന്നത്. എനിക്ക് മലയാളം എഴുതാനും, വായിക്കാനും അറിയില്ല അതുകൊണ്ടാണ് സുഹൃത്തുക്കൾ തന്നോട് വിളിച്ചു പറയുന്നത്

പക്ഷെ ഈ പ്രചാരണം നടത്തുമ്പോൾ തനിക്ക് ഇതിന്റെ പിന്നിലായി പോകാൻ സമയമില്ല, എന്നാണ് നടി പറയുന്നത്, ബാംഗ്ലൂർ സ്വദേശിനിയാണ് ലക്ഷ്മി, അഭിനയത്തോടൊപ്പം നടി നൃത്തവും മുൻപോട്ട് കൊണ്ടുപോകുകയാണ്, 54 വയസുള്ള താരം മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും തന്റേതായ അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്

 

Suji