തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി മേനോൻ. നിരവധി സിനിമകളിൽ അഭിനയിച്ച നടി ഇടയ്ക്ക് വെച്ച് അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരുന്നു . ഏറെക്കാലത്തിന് ശേഷം ‘ചന്ദ്രമുഖി 2 ‘എന്ന സിനിമയിലൂടെ കഴിഞ്ഞ വർഷം ലക്ഷ്മി മേനോൻ അഭിനയ രംഗത്തേക്ക് തിരിച്ചെത്തി. കങ്കണ റണൗത്ത് നായികയായെത്തിയ സിനിമയിൽ സുപ്രധാന വേഷമാണ് ലക്ഷ്മി മേനോനും ലഭിച്ചത്. സിനിമ പക്ഷെ പൂർണ പരാജയമായിരുന്നു. പി വാസുവാണ് ചിത്രം സംവിധാനം ചെയ്തത്. പി വാസുവിനെക്കുറിച്ച് ലക്ഷ്മി മേനോൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പിതാവിനെ പോലെയാണ് പി വാസുവെന്ന് ലക്ഷ്മി വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിൽ നിന്നും തനിക്ക് ഒരുപാട് വഴ ക്ക് കേട്ടിട്ടുണ്ടു , ലക്ഷ്മി പറയുന്നു . ചിലപ്പോൾ ഷൂട്ടിംഗിന് ഞാൻ കൃത്യ സമയത്ത് വരില്ല. അപ്പോൾ അവർ വഴക്ക് പറയും. ഒറ്റയ്ക്ക് വിളിച്ച് വഴക്ക് പറയൂ, കാരണം എല്ലാവരുടെയും മുന്നിൽ വെച്ച് വഴക്ക് പറയല്ലേ എന്ന് ഞാൻ പറയും. അപ്പോൾ തന്നെ അദ്ദേഹം ചിരിക്കും.