ലക്ഷ്മി നക്ഷത്ര തന്നെയാണ് ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്

ടമാർ പടാർ എന്ന പരുപാടി അവതരിപ്പിച്ച് കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ലക്ഷ്മി നക്ഷത്ര. ഒരു പക്ഷെ ഒരു അവതാരികയ്ക്ക് ഇത്രയും അധികം ആരാധകർ ഉണ്ടാകുന്നത് ഇത് ആദ്യമായിട്ടായിരിക്കും. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. ലക്ഷ്മി ഒരു യൂട്യൂബ് ചാനൽ കൂടി നടത്തുന്നുണ്ട്. ഈ ചാനലിൽ കൂടി തന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ടും താരം എത്താറുണ്ട്. ഈ ചാനലിനും ഫോളോവേഴ്സ് കൂടുതൽ ആണ്. തന്റെ വിശേഷങ്ങളും സ്റ്റാർ മാജിക്കിലെ താരങ്ങളുടെ വിശേഷങ്ങളും എല്ലാം ലക്ഷ്മി തന്റെ ചാനലിൽ കൂടി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം ആരാധകരുമായി പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താൻ സ്റ്റാർ മാജിക്കിൽ നിന്ന് ചെറിയ ഒരു ഇടവേള എടുക്കുന്നു എന്നാണ് വിഡിയോയിൽ ലക്ഷ്മി പറയുന്നത്.

സ്റ്റാർ മാജിക്കിൽ നിന്ന് ഒരു ഇടവേള എടുത്ത് ഒരു യാത്ര പോകുകയാണ് താൻ എന്നാണ് ലക്ഷ്മി ഇപ്പോൾ വിഡിയോയിൽ ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ അങ്ങോട്ടേക്കാണ് താൻ പോകുന്നത് എന്ന കാര്യം അവസാനം വരെ ഒരു സസ്പെൻസ് ആക്കി വെക്കുകയായിരുന്നു ലക്ഷ്മി. സ്റ്റാർ മാജിക്കിൽ നിന്ന് കുറച്ച് നാളത്തേക് ഒരു ബ്രേക്ക് എടുക്കുന്നു എന്നും ചെറുതായിട്ട് ഒന്ന് നാട് വിടാൻ തീരുമാനിച്ചു എന്നുമാണ് ലക്ഷ്‌മി പറയുന്നത്. പൊതുവെ വീട്ടിൽ നിന്ന് മാറി നില്ക്കാൻ ഇഷ്ടമില്ലാത്ത ആൾ ആണ് താൻ. എന്നാൽ ഇങ്ങനെ ഒരു യാത്ര അനിവാര്യം ആണെന്നും അത് കൊണ്ടാണ് പോകുന്നത് എന്നും താരം ബാഗ് പാക്ക് ചെയ്തുകൊണ്ട് പറഞ്ഞത്. ബാഗ് പാക്ക് ചെയ്യാനും തനിക്ക് ഒട്ടും ഇഷ്ട്ടം അല്ലെന്നും എല്ലാം കൂടി വാരി ബാഗിലേക്ക് വെച്ച് ഇറങ്ങുകയാണ് തന്റെ പതിവെന്നും താരം കൂട്ടിച്ചേർത്തു.

മാത്രമല്ല ഐര്പോര്ട്ടിലേക്ക് പോകുന്ന വഴിയും ലക്ഷ്‌മി വീഡിയോ ചെയ്തിരുന്നു. താൻ ഒറ്റയ്ക്കല്ല പോകുന്നത് എന്നും തന്റെ കൂടെ മറ്റു രണ്ടു പേര് കൂടി ഉണ്ടെന്നും ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് പറയുന്നത് പോലെ എല്ലാപ്പോഴും പോലെ തന്നെ ‘അമ്മയും എന്റെ കൂടെ ഉണ്ടെന്നും തങ്ങൾ കാശ്മീരിലേക്ക് ആണ് യാത്ര പോകുന്നത് എന്നുമാണ് എയർപോർട്ടിലേക്ക് പോകും വഴി ലക്ഷ്മി പറഞ്ഞത്. എന്നാൽ യാത്ര പോകാൻ കാശ്മീർ തന്നെ തിരഞ്ഞെടുത്തതിന് ഒരു കാരണം ഉണ്ടെന്നും അത് എന്താണെന്ന് പിന്നെ പറയാം എന്നും അപ്പോൾ പോയിട്ട് വരം എന്ന് പറഞ്ഞു കൊണ്ടാണ് ലക്ഷ്മി തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

Devika

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

35 mins ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

2 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

2 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

4 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

6 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

6 hours ago