പച്ച നെറ്റ് സാരിക്കൊപ്പം സീക്കൻസ് ബ്ലൗസ്മണിഞ്ഞ് അതി സുന്ദരിയായി ഒരു നക്ഷത്രം​! ക്രിസ്തുമസ് ചിത്രം വമ്പൻ ഹിറ്റ്

വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വ്യത്യസ്തമായ അവതരണവും അതിനൊപ്പം ആളുകളെ ടെലിവിഷന് മുന്നിൽ പിടിച്ചിരുത്താനുള്ള കഴിവുമാണ് ഈ സ്വീകാര്യതയ്ക്ക് കാരണം. സ്റ്റാർ മാജിക് എന്ന് ഹിറ്റ് പരിപാടിയുടെ അവതാരകയാണ് ലക്ഷ്മി. സ്വന്തമായി യൂട്യൂബ് ചാനലും ലക്ഷ്മിക്കുണ്ട്. റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷൻ മേഖലയിൽ സജീവമാവുകയായിരുന്നു. ഷോയിലെത്തുന്ന താരങ്ങൾക്കുള്ളതുപോലെ, അല്ലെങ്കിൽ അവരേക്കാളേറെ ആരാധകർ ഇന്ന് ലക്ഷ്മിക്ക് ഉണ്ട്. മുൻപ് നിരവധി ചാനൽ പരിപാടികളിലും റേഡിയോയിലും ഒക്കെ ജോലി ചെയ്തിട്ടുണ്ടെങ്കിലും അവതാരക എന്ന രീതിയിൽ ലക്ഷ്മി ശോഭിച്ചത് സ്റ്റാർ മാജിക്കിന്റെ ഭാഗമായ ശേഷമാണ്.

വിവിധങ്ങളായ ലക്ഷ്മിയുടെ ഫോട്ടോഷൂട്ടുകൾ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. പതിവ് തെറ്റിക്കാതെ ക്രിസ്മസ് ദിനത്തിലും പച്ച നിറത്തിലുള്ള വസ്ത്രമണിഞ്ഞ് സുന്ദരിയായി ചിത്രങ്ങൾ പങ്കുവെക്കുകയാണ് ലക്ഷ്മി. പച്ച നെറ്റ് സാരിക്കൊപ്പം സീക്കൻസ് ബ്ലൗസ്മണിഞ്ഞാണ് താരം ഒരുങ്ങിയിരിക്കുന്നത്. ക്രിസ്മസ് സെറ്റിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവെക്കാൻ വൈകിപ്പോയോ, പ്രതീക്ഷിച്ചിരുന്നതാണ് എന്നിങ്ങനെ നീളുന്നു ആളുകളുടെ കമന്റുകൾ.

നേരത്തെ ഡിപ്രഷൻ സ്റ്റേജിലൂടെ കടന്ന് പോയതിനെ കുറിച്ച് ലക്ഷ്മി പറഞ്ഞിരുന്നു. തിരക്കിട്ട ഷെഡ്യൂളൊക്കെ കഴിഞ്ഞ് മനസ് ചെറുതായി ഡൗണാവുന്നു എന്ന് തോന്നുമ്പോൾ ഞാൻ നേരെ ഡോക്ടറിനെ വിളിക്കും. ഒരുപാട് സ്‌നേഹത്തോടെ എന്നെ വിളിച്ച് മോട്ടിവേറ്റ് ചെയ്യും. നിസാര കാര്യങ്ങൾക്ക് പോലും ടെൻഷനടിച്ചിരുന്ന ബാല്യമായിരുന്നു എന്റേത്. ഒരു ഉറുമ്പിനെ ചവിട്ടിപ്പോയാൽ ഞാൻ കൊലപാതകിയായി, എനിക്ക് ദൈവശിക്ഷ കിട്ടുമെന്ന് ചിന്തിച്ച് ടെൻഷനടിക്കുമായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായി അച്ഛനും അമ്മയും എന്നെ ഡോക്ടറുടെ അടുത്തൊക്കെ കൊണ്ടുപോയിട്ടുണ്ട് എന്നാണ് നടി ഒരിക്കൽ പറഞ്ഞത്.

Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

1 hour ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

2 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

4 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

12 hours ago