വർഷങ്ങളായി മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ലക്ഷ്മി പ്രമോദ്. വില്ലത്തി വേഷങ്ങളിലാണ് തിളങ്ങിയതെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. ഇടക്കാലത്ത് സീരിയലിൽ നിന്ന് ബ്രേക്ക് എടുത്ത ലക്ഷ്മി ഈയ്യടുത്താണ് സുഖമോ ദേവി എന്ന പരമ്പരയിലൂടെ തിരിച്ചെത്തിയത്. എന്നാൽ അധികം വൈകാതെ ലക്ഷ്മി പരമ്പരയിൽ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. എവിടെ പോയെന്നോ എന്താണ് സീരിയൽ അവസാനിപ്പിച്ചതെന്നോ നടി പറഞ്ഞില്ല. താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിർജീവമായി.
ഒടുവിൽ കഴിഞ്ഞ ദിവസം ഇതിനെല്ലാം ഉത്തരം ലക്ഷ്മി തന്നെ നൽകി. താൻ ഗർഭിണിയാണെന്നും അതാണ് സീരിയലിൽ നിന്നും പിന്മാറിയതെന്നും ലക്ഷ്മി പറഞ്ഞു. ഒരു അമ്മയാകാൻ പോകുന്നതിന്റെ സന്തോഷമാണ് ഇപ്പോൾ ലക്ഷ്മി പങ്കുവെച്ചിട്ടുള്ളത്. ‘ആ കുഞ്ഞ് മുഖം കാണാനും എന്റെ കൈയിലിങ്ങനെ കോരിയെടുക്കാനുമുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം’ എന്ന് പറഞ്ഞാണ് നിറ വയറിലുള്ള ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്.
സ്കൂൾ കാലഘട്ടം മുതലേ പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മി പ്രമോദും ഭർത്താവ് അസറും. സ്കൂളിൽ അസറിനെ പഠിപ്പിച്ച ഹിന്ദി ടീച്ചറുടെ മകളായിരുന്നു ലക്ഷ്മി. ഇടക്കാലത്ത് ഇവർ അകന്നെങ്കിലും വീണ്ടും അടുത്ത് വിവാഹിതരാവുകയായിരുന്നു. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മുകേഷ് കഥകൾ എന്ന സീരിയലിലൂടെയാണ് ലക്ഷ്മി അഭിനയരംഗത്ത് എത്തിയത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…