‘ഇങ്ങനെ രണ്ട് കുഞ്ഞ് മക്കളെ കിട്ടാന്‍ എന്ത് ഭാഗ്യമാണ് ഞാന്‍ ചെയ്തത്’!! മക്കളുടെ ഹൃദ്യമായ വീഡിയോയുമായി ലക്ഷ്മി പ്രമോദ്

Follow Us :

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരമാണ് നടി ലക്ഷ്മി പ്രമോദ്. വില്ലത്തി വേഷങ്ങളിലൂടെയാണ് ലക്ഷ്മി ആരാധക മനസ്സില്‍ ഇടംപിടിച്ചത്. അടുത്തിടെയാണ് താരം രണ്ടാമതും അമ്മയായ സന്തോഷം പങ്കുവച്ചത്. വീഡിയോകളും ഫോട്ടോകളും പങ്കുവച്ച് സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം. എല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ മക്കളുടെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. കുഞ്ഞനുജനെ അമ്മ എങ്ങനെ നോക്കുകയും ഉറക്കുകയും ചെയ്യുന്നോ അതേപോലെ തന്നെ സംരക്ഷിക്കുകയാണ് ചേച്ചി. ‘ഇങ്ങനെ രണ്ട് കുഞ്ഞ് മക്കളെ കിട്ടാന്‍ എന്ത് ഭാഗ്യമാണ് ഞാന്‍ ചെയ്തത്.. അനുജനെ എത്ര എളുപ്പത്തിലാണ് ദുആമ്മി കൈകാര്യം ചെയ്യുന്നതെന്ന് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. എനിക്ക് ഉറപ്പാണ് അധികം വൈകാതെ തന്നെ ദുആ ചേച്ചിയാണ് എന്റെ രണ്ടാമത്തെ അമ്മയെന്ന് ആദു പറയും’ എന്നു പറഞ്ഞാണ് ലക്ഷ്മി വീഡിയോ പങ്കുവച്ചത്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം സീരിയലാണ് ലക്ഷ്മിയെ പ്രശസ്തയാക്കിയത്.
സ്മൃതി എന്ന വില്ലത്തി കഥാപാത്രമായിട്ടാണ് ലക്ഷ്മി എത്തിയത്. സാഗരം സാക്ഷി, ഭാഗ്യജാതകം എന്നിങ്ങനെ നിരവധി സീരിയലുകളിലും ലക്ഷ്മി ശ്രദ്ധേയയായിരുന്നു.