Film News

ഞങ്ങളുടെ കുടുംബം പൂര്‍ണ്ണമായി!! രണ്ടാമത്തെ കണ്‍മണിയെത്തിയെ വിശേഷം പങ്കിട്ട് ലക്ഷ്മി പ്രമോദ്

മലയാളത്തിലെ ആരാധകരേറെയുള്ള നടിയാണ് ലക്ഷ്മി പ്രമോദ്. മിനിസ്‌ക്രീനിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് ലക്ഷ്മി ആരാധകരെ സ്വന്തമാക്കിയത്. ഇപ്പോഴിതാ താരം രണ്ടാമത്തെ കണ്‍മണിയെത്തിയ സന്തോഷമാണ് പങ്കുവയ്ക്കുന്നത്. ഗര്‍ഭകാല വിശേഷങ്ങളെല്ലാം താരം പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് താരം ലേബര്‍ റൂമിലേക്ക് ഡാന്‍സ് ചെയ്ത് പോകുന്ന വീഡിയോ പങ്കുവച്ചത്.

ഇപ്പോഴിതാ, താരത്തിന് രണ്ടാമതായി ആണ്‍കുഞ്ഞാണ് പിറന്നിരിക്കുന്നത്. കുഞ്ഞിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. ‘ഞങ്ങളുടെ സ്‌പെഷ്യല്‍ ദിവസം ഓര്‍മ്മിക്കാന്‍ ഒരു റീല്‍. രണ്ട് കുഞ്ഞ് കൈകളും കാലുകളും കൂടി, ഇപ്പോള്‍ ഞങ്ങളുടെ കുടുംബം പൂര്‍ണ്ണമായി. ഞങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം’ എന്നാണ് താരം കുറിച്ചത്. പ്രസവത്തിന് മുമ്പ് ഉള്ള ചിത്രങ്ങള്‍ കൂടെ ചേര്‍ത്താണ് താരത്തിന്റെ പോസ്റ്റ്.

സ്‌കൂള്‍ കാലഘട്ടം മുതലേ പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മി പ്രമോദും ഭര്‍ത്താവ് അസറും. കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന മുകേഷ് കഥകള്‍ എന്ന സീരിയലിലൂടെയാണ് ലക്ഷ്മി അഭിനയരംഗത്ത് എത്തിയത്. നര്‍ത്തകിയായും അവതാരകയായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായുമെല്ലാം ലക്ഷ്മി ശ്രദ്ധ നേടിയിരുന്നു. സാഗരം സാക്ഷി, ഭാഗ്യജാതകം എന്നിങ്ങനെ നിരവധി സീരിയലുകളിലും ലക്ഷ്മി ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

Anu