മലയാളത്തിലെ ആരാധകരേറെയുള്ള നടിയാണ് ലക്ഷ്മി പ്രമോദ്. മിനിസ്ക്രീനിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് ലക്ഷ്മി ആരാധകരെ സ്വന്തമാക്കിയത്. ഇപ്പോഴിതാ താരം രണ്ടാമത്തെ കണ്മണിയെത്തിയ സന്തോഷമാണ് പങ്കുവയ്ക്കുന്നത്. ഗര്‍ഭകാല വിശേഷങ്ങളെല്ലാം താരം പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് താരം ലേബര്‍ റൂമിലേക്ക് ഡാന്‍സ് ചെയ്ത് പോകുന്ന വീഡിയോ പങ്കുവച്ചത്.
ഇപ്പോഴിതാ, താരത്തിന് രണ്ടാമതായി ആണ്‍കുഞ്ഞാണ് പിറന്നിരിക്കുന്നത്. കുഞ്ഞിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. ‘ഞങ്ങളുടെ സ്പെഷ്യല്‍ ദിവസം ഓര്‍മ്മിക്കാന്‍ ഒരു റീല്‍. രണ്ട് കുഞ്ഞ് കൈകളും കാലുകളും കൂടി, ഇപ്പോള്‍ ഞങ്ങളുടെ കുടുംബം പൂര്‍ണ്ണമായി. ഞങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം’ എന്നാണ് താരം കുറിച്ചത്. പ്രസവത്തിന് മുമ്പ് ഉള്ള ചിത്രങ്ങള്‍ കൂടെ ചേര്‍ത്താണ് താരത്തിന്റെ പോസ്റ്റ്.
സ്കൂള്‍ കാലഘട്ടം മുതലേ പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മി പ്രമോദും ഭര്‍ത്താവ് അസറും. കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന മുകേഷ് കഥകള്‍ എന്ന സീരിയലിലൂടെയാണ് ലക്ഷ്മി അഭിനയരംഗത്ത് എത്തിയത്. നര്‍ത്തകിയായും അവതാരകയായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായുമെല്ലാം ലക്ഷ്മി ശ്രദ്ധ നേടിയിരുന്നു. സാഗരം സാക്ഷി, ഭാഗ്യജാതകം എന്നിങ്ങനെ നിരവധി സീരിയലുകളിലും ലക്ഷ്മി ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…