Film News

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ് പലരും പ്രതികരിച്ചത്. ഇപ്പോൾ ഹൃദയ സ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ. സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ലെന്നും നിറഞ്ഞൊഴുകിയ കണ്ണുകൾക്കൊപ്പം കുറ്റ ബോധത്താൽ തന്റെ തല കുനിഞ്ഞു പോയെന്നും ലക്ഷ്മി പ്രിയ ഫേസ്ബുക്കി പോസ്റ്റിൽ  പറയുന്നു. ഇരുപത്തി അഞ്ചു വർഷക്കാലവും രാവും പകലും വീടും സ്വന്തം കുടുംബം എന്നതും ഒക്കെ മറന്ന് എന്തിന് ഒരു വിവാഹം എന്നത് പോലും മറന്നു കൊണ്ട് ഇവേള ബാബു അമ്മയ്ക്ക് വേണ്ടി പ്രവർത്തിച്ചുവെന്നും ലക്ഷ്മി പ്രിയ പറയുന്നു, അമ്മ സംഘടന ഇന്ന് ഈ നിലയിൽ എത്തി നിൽക്കുന്നതിന്റെ പ്രാധാന കാരണം ഇടവേള  ബാബു ആണെന്നും ലക്ഷ്മി പ്രിയ കുറിച്ചു. ലക്ഷ്മി പ്രിയ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്. ഇപ്പൊ എത്രയോ പേര് മാസം പെൻഷൻ വാങ്ങുന്നു. ആ പെൻഷൻ തുക കൊണ്ട് മരുന്നും വീട്ടു വാടകയും കൊടുക്കുന്ന എത്രയോ പേരെ നേരിട്ട തനിക്കറിയാം.

എല്ലാവര്ക്കും  ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ട്..  വിട്ടുപോയ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസത്തിനുള്ള തുക വർഷം തോറും  ഡെപ്പോസിറ്റ് ചെയ്യുന്നു… എത്രയോ പേർക്ക് വീട് വച്ചു നൽകി.. തെരുവോരം മുരുകനെപ്പോലെ ഉള്ളവർക്ക്  ആംബലൻസ് വാങ്ങി നൽകി. ഓരോ പ്രകൃതി ക്ഷോഭത്തിനും സർക്കാരിന് സംഘടനാ  കൈത്താങ്ങു നൽകിയിട്ടുണ്ട്. പ്രളയ കാലത്തെ അതി ജീവനത്തിന് അംഗങ്ങൾ  ഓരോരുത്തരും ക്യാമ്പുകൾ തോറും നടന്ന് തലച്ചുമ്മടായി സാധനങ്ങൾ എത്തിച്ചു…… അമ്മ എന്തു ചെയ്തു? അമ്മ എന്തു ചെയ്തു എന്നു ചോദിക്കുന്നവർ തീർച്ചയായും അമ്മ ചെയ്തത്, ചെയ്യുന്നത് അറിയണം.അമ്മ തികച്ചും ആ‍ർടിസ്റ്റ് വെൽഫയർ അസോസിയേഷൻ ആണ്… അംഗങ്ങൾ  ഓരോരുത്തരും സ്വതന്ത്രമായി ജോലി ചെയ്യുന്നു. ആരും സംഘടനയിലേക്ക് മാസവരിയോ സംഭവനയോ കൊടുക്കുന്നില്ല..  ചില പ്രത്യേക അവസരങ്ങളിൽ സ്വയം ചിലർ നൽകാറുണ്ട്.  സർക്കാർ ഗ്രാൻഡുകളോ മറ്റ് സംഭാവനകളോ ഇല്ല. ആകെ ഉള്ളത് ഷോ നടത്തി കിട്ടുന്ന വരുമാനം മാത്രമാണ്. കൃത്യമായി ഇൻകം ടാക്സ് അടച്ച ശേഷം മാത്രം ഉള്ള തുക. മേൽപ്പറഞ്ഞ സർവ്വ കാര്യങ്ങളും മുടക്കമില്ലാതെ ഇക്കാലമത്രയും നടന്നു പോയത്  ഇടവേളബാബുവിന്റെ  അധ്വാനവും ബുദ്ധിയും ക്ഷമയും ദീർഘ വീക്ഷണവും കൊണ്ടാണ്.

ഈ ഇരുപത്തി അഞ്ചു വർഷക്കാലവും രാവും പകലും വീടും സ്വന്തം കുടുംബം എന്നതും ഒക്കെ മറന്ന് എന്തിന് ഒരു വിവാഹം എന്നത് പോലും മറന്നു കൊണ്ട് ഞങ്ങളുടെ മുൻഗാമികളെയും ഞങ്ങളെയും ഒക്കെ നോക്കി…. ഈ ലോകത്തിന്റെ ഏതു കോണിൽ പോയാലും രണ്ട് ബെല്ലടിച്ചു തീരും മുൻപേ ഫോൺ എടുത്തു. വിവരങ്ങൾ കേട്ടൂ. പരിഹാരവും എത്തി.. ഞങ്ങൾ 530 പേരുടെയും മുഴുവൻ പ്രശ്നങ്ങളും കുടുംബ പ്രശ്നം മുതൽ ആരോഗ്യ കാര്യങ്ങൾ വരെ മന : പാഠം. എന്തും തുറന്നു പറയാവുന്ന സുഹൃത്ത്… ആത്മ ബന്ധു, അതൊക്കെയാണ് എനിക്ക് ബാബുവേട്ടൻ. എനിക്ക് മാത്രമല്ല, മുഴുവൻ പേർക്കും.. എന്റെ മനസ്സിൽ മായാത്ത ഒരു ചിത്രമുണ്ട് ബാബുവേട്ടന്റെ. കലാഭവൻ മണിച്ചേട്ടൻ മരിച്ച ദിവസം അമൃതയിൽ നിന്നും ആ ശരീരം ഏറ്റെടുത്തു തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് ഒരു രാത്രി മുഴുവൻ ആ മോർച്ചറിയ്ക്ക് മുന്നിൽ വിയർത്തൊട്ടിയ ഷർട്ടുമിട്ട് ഒരു തുള്ളി വെള്ളം കുടിക്കാതെ, ഒരു പോള കണ്ണടയ്ക്കാതെ നിന്ന ഇടവേള ബാബുവിന്റെ ചിത്രം… പിറ്റേന്ന് വൈകുന്നേരം ആ പുരുഷാരം മണിച്ചേട്ടന് യാത്ര അയപ്പ് നൽകിയ ശേഷം മാത്രം പിരിഞ്ഞു പോയ ബാബു.. അതുപോലെ എത്രയോ നടീ നടന്മാർ?

നരേന്ദ്ര പ്രസാദ് സാറും മുരളി ഏട്ടനും കല്പ്പന ചേച്ചിയും തുടങ്ങി ഏതാണ്ട് എല്ലാപേരും.. ഒരേ ഒരു ബാബുവല്ലേ ഉള്ളൂ, ചിലപ്പോൾ ചില ഇടത്ത് എത്തി ചേരാൻ കഴിഞ്ഞിരിക്കില്ല.. തന്നെ ഇറക്കി വിട്ട ടി പി മാധവൻ സാറിന് വർഷങ്ങൾക്ക് മുൻപ് ആദ്യ സ്ട്രോക്ക് വന്നപ്പോൾ താങ്ങായി നിന്നതും ഒരു മകന്റെ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നോക്കിയതും അടുപ്പമില്ലാത്ത ബന്ധുക്കളെ കണ്ടെത്തി മസ്തിഷ്ക സർജറി നടത്തിയതും പിന്നീട് ഹരിദ്വാറിൽ വച്ച് രണ്ടാമത് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ അവിടെ പോയി ആളെ നാട്ടിൽ എത്തിച്ചതും  ഗാന്ധി ഭവനിൽ എത്തിച്ചതുമെല്ലാം കാലം കാത്തു വച്ച നിയോഗങ്ങളാവാം.. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആയുസ്സിന്റെ ഏറിയ പങ്കും സംഘടനയ്ക്കായി അമ്മയ്ക്കായ്, അമ്മമാർക്കായി സമർപ്പിച്ച- അമ്മയുടെ ഓഫിസ് ബോയിയും, തൂപ്പുകാരനും സെക്രട്ടറിയും സർവ്വതുമായ ഇടവേള ബാബു, ഇടവേളകളില്ലാതെയാണ് രണ്ടു കൊല്ലത്തെ ഞങ്ങളുടെ ചിലവുകൾക്കുള്ള തുക കൂടി കണ്ടെത്തി ഖജനാവ് സമ്പന്നമാക്കി പടിയിറങ്ങി പോകുന്നത്…. കുത്തുവാക്കുകൾ മുറിവേൽപ്പിച്ച ഹൃദയവുമായി.. പക്ഷേ അങ്ങനെ എന്നന്നേക്കുമായി പോകാൻ അങ്ങേയ്‌ക്ക് കഴിയില്ല എന്നെനിക്കറിയാം കാരണം ‘ അമ്മ’ യെ കുടിയിരുത്തിയത് അങ്ങയുടെ ആത്മാവിൽ ആണ്….ഒരുവൻ ചെയ്യാത്തത് എന്തൊക്കെ എന്നല്ല, ചെയ്തത് എന്തൊക്കെ എന്ന് അന്വേഷിക്കണം. ലഭിച്ചതിനൊക്കെ കൃതാർത്ഥത ഉണ്ടാവണം..മനുഷ്യനല്ലേ വീഴ്ചകൾ പറ്റിയിട്ടുണ്ടാവാം. > Estrella: കെട്ട ഹൃദയവുമായി പ്രതികരിക്കാതെ ഇരുന്നതിന് മാപ്പ് എന്നുപറഞ്ഞാല് ലക്ഷ്മിപ്രിയയുടെ നീണ്ട  കുറിപ്പ് അവസാനിപ്പിക്കുന്നത്.

Devika Rahul

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

6 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

6 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

6 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

6 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

6 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

6 hours ago