ആരാധകരുടെ പ്രിയ താരമാണ് നടി ലക്ഷ്മി പ്രിയ. മിനി സ്ക്രിനിലും ബിഗ് സ്ക്രീനിലും ഏറെ ശ്രദ്ധ നേടിയ താരമാണ് ലക്ഷ്മി. ബിഗ് ബോസ് മലയാളം സീസണ് 4 ലെ മത്സരാര്‍ഥിയായിരുന്നു ലക്ഷ്മി. മികച്ച രീതിയില്‍ ഷോയില്‍ മുന്നേറിയ താരം ഫൈനല്‍ വരെ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.
ഇപ്പോഴിതാ ഒരു ദു:ഖ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി. എല്ലാം പോയി മക്കളേ പോയി… ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം നഷ്ടമായെന്നാണ് ലക്ഷ്മി കുറിച്ചത്. തന്റെ പുസ്തക കലക്ഷന്റെ നല്ലൊരു പങ്കും ചിതല് തിന്നെന്ന സങ്കടമാണ് ലക്ഷ്മി കുറിച്ചത്. നല്ലൊരു വായനക്കാരിയും പുസ്തക പ്രേമിയുമാണ് ലക്ഷ്മി
എല്ലാം പോയി മക്കളേ പോയി ????????. ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യത്തിന്റെ ഒരു ഭാഗം എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ ആഭരണങ്ങളോ സാരീയോ ഒക്കെ ആര്‍ക്കെങ്കിലും ഇഷ്ട്ടപ്പെട്ടു എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉടനെ എടുത്തു കൊടുക്കും.
എന്നാല്‍ ഇത്ര വലിയ പുസ്തക ശേഖരമോ വായിച്ചിട്ട് തരാം ഇതിങ്ങു തന്നേരെ എന്ന് പറഞ്ഞാല്‍ നിര്‍ദാക്ഷണ്യം ‘ഇല്ല ‘തരില്ല എന്ന് മുഖത്ത് നോക്കി പറയുന്ന ഞാന്‍.. അവരുടെ വിഷമിച്ച മുഖം കാണുമ്പോ പുസ്തകം ആരും തിരികെ തരാറില്ല എന്നും ഞാന്‍ ഒരു വര പോലും ഇടാതെ സൂക്ഷിച്ചുഉപയോഗിക്കുന്ന പുസ്തകം ചിലര്‍ കുത്തി വരച്ചും പേജ് അനാവശ്യമായി മടക്കിയും ചീത്തയാക്കും എന്നും ചിലതൊക്കെ ഔട്ട് ഓഫ് പ്രിന്റ് ആണ് എന്നും വേണമെങ്കില്‍ ഇത് പുതിയത് സമ്മാനമായി വാങ്ങി നല്‍കാം എങ്കിലും ഇത് ചോദിക്കരുത് എന്ന് പറഞ്ഞ് അനുനയിപ്പിക്കുന്ന ഞാന്‍…….
ഓരോ പുസ്തകവും ഓരോ ഓര്‍മ്മയാണ്. അത് വായിച്ചു ഇഷ്ടപ്പെട്ടിട്ട് ഇത് വായിക്കണം എന്ന് സജസ്റ്റ് ചെയ്തവര്‍, സത്യന് അന്തിക്കാടും, രഞ്ജന്‍ പ്രമോദും, ശ്രീനിവാസനും, സുഭാഷ് ചന്ദ്രനും തുടങ്ങിയ പ്രമുഖര്‍, നീ ഇത് അത്യാവശ്യമായി വായിക്കണേ എന്ന് പറഞ്ഞു പുസ്തകം ഞാന്‍ എവിടെ ആണെങ്കിലും അങ്ങോട്ട് അയയ്ക്കുന്ന ചങ്ക് മാതൃഭൂമി ബുക്ക്സിലെ പ്രവീണ്‍, രണ്ട് കള്ളുകുടിയന്മാര് കണ്ടാല്‍ എന്നത് പോലെ ആവേശത്തോടെ വായിച്ച പുസ്തകത്തെപ്പറ്റി നെടുങ്കന്‍ ചര്‍ച്ച നടത്തിയിരുന്നു ഞങ്ങള്‍ എല്ലാവരും… അതേ അക്ഷരം ആണ് ഞങ്ങളെ എല്ലാവരെയും തമ്മില്‍ ചേര്‍ത്തു നിര്‍ത്തിയത്. അതേ അക്ഷര ലഹരി….
പുസ്തകോത്സവങ്ങളില്‍ ആന കരിമ്പിന് കാട്ടില്‍ കയറിയത് പോലെ പുസ്തക ചുമടുമായി മേഞ്ഞിറങ്ങുന്ന ഞാന്‍, കയ്യില്‍ കാശില്ലാത്തപ്പോള്‍ വള പണയം വച്ച് പുസ്തകം വാങ്ങുന്ന ഞാന്‍, ഓരോന്നും വായിച്ച് അതിനെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്ന ഞാന്‍, എങ്ങനെ ഇവര്‍ ഇങ്ങനെ എഴുതുന്നു എന്ന് അത്ഭുതപ്പെട്ടിരുന്ന ഞാന്‍ സ്മാര്‍ട്ട് ഫോണിനും മുന്നേയുള്ള സിനിമ ജീവിതത്തില്‍ നെടുങ്കന്‍ പുസ്തകങ്ങള്‍ കയ്യില്‍ കരുതി ലൊക്കേഷനില്‍ പുസ്തകപ്പുഴു ആയിരുന്ന ഞാന്‍……… എല്ലാം പോയി മക്കളേ പോയി…….ഓര്‍മ്മകളുടെ വലിയ ഒരു ഏടിന് വിട.. ????
എന്നാലും എന്നെ തകര്‍ക്കാനായി ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയില്‍ പുതിയ പുസ്തക അലമാരയുടെ അടിയിലെ തട്ടിലേക്ക് ആരാണ് എന്റെ ചിതലുകളേ നിങ്ങളെ അയച്ചത്? നിങ്ങള്‍ ഉപദ്രവിക്കാതെ വിട്ടുതന്ന ബാക്കി പുസ്തകങ്ങള്‍ക്ക് ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഈ ഭൂമി പുസ്തകം തിന്നിട്ടായാലും നിങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടത് തന്നെ എന്ന് സമ്മതിച്ചു തന്നുകൊണ്ട് ലക്ഷ്മി പ്രിയ , ഒപ്പ് എന്നു പറഞ്ഞാണ് താരത്തിന്റെ കുറിപ്പ്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…