ഭര്‍ത്താവിന്റെ കാല്‍ തൊട്ട് വണങ്ങിയും മാതുവിനെ കെട്ടിപ്പിടിച്ച് ലക്ഷ്മിപ്രിയ!!! എല്ലാവര്‍ക്കും നന്ദിയും പറഞ്ഞ് താരം

നൂറ് ദിവസങ്ങള്‍, ഫോണും നെറ്റും പുറംലോകവുമായൊന്നും ബന്ധമില്ലാതെയുള്ള
ബിഗ് ബോസ് വീട്ടിലെ ജീവിതം അവസാനിപ്പിച്ച് താരങ്ങള്‍ എല്ലാം സ്വന്തം കുടുംബത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തില്‍ ചരിത്ര വിജയകിരീടം ചൂടിയിരിക്കുകയാണ് ദില്‍ഷ.

ഇപ്പോഴിതാ ബിഗ് ബോസ് ഷോ കഴിഞ്ഞ് സ്വന്തം നാട്ടിലെത്തിയ നടി ലക്ഷ്മിപ്രിയയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. നൂറ് ദിവസം ഹൗസില്‍ പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം സഫലമാക്കിയാണ് ലക്ഷ്മിപ്രിയ പുറത്തെത്തിയത്.
ഗ്രാന്റ് ഫിനാലെയില്‍ ടോപ്പ് സിക്‌സിലെത്തിയ ലക്ഷ്മിപ്രിയ നാലാം സ്ഥാനമാണ് നേടിയത്.

ബിഗ് ബോസ് വീട്ടില്‍ ഏറ്റവും കൂടുതല്‍ റിയലായി നിന്ന് മത്സരിച്ച വ്യക്തികളില്‍ ഒരാളും ലക്ഷ്മിപ്രിയ തന്നെയാണെന്നാണ് ആരാധകരുടെ അഭിപ്രായം.
മാത്രമല്ല, ഏറ്റവും കൂടുതല്‍ തവണ എവിക്ഷന്‍ നേരിട്ടതും ലക്ഷ്മിപ്രിയ തന്നെയാണ്.

ഞായറാഴ്ച ഗ്രാന്റ് ഫിനാലെ കഴിഞ്ഞിറങ്ങിയ താരങ്ങളെല്ലാം കഴിഞ്ഞ ദിവസം
നാട്ടിലെത്തിയിരുന്നു. റോബിന്‍, റിയാസ്, നിമിഷ തുടങ്ങിയവരെല്ലാം കഴിഞ്ഞ ദിവസം തിരികെ കേരളത്തിലെത്തിയിരുന്നു.

മൂന്ന് മാസം കഴിഞ്ഞ് തിരികെ നാട്ടിലെത്തിയ ലക്ഷ്മിപ്രിയയെ സ്വീകരിക്കാന്‍ ഭര്‍ത്താവും മകളും ബന്ധുക്കളും സുഹൃത്തുക്കളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഭര്‍ത്താവിന്റെ കാല്‍ തൊട്ട് വണങ്ങിയും മകള്‍ മാതുവിനെ കെട്ടിപ്പിടിച്ചുമാണ് ലക്ഷ്മി പ്രിയ സന്തോഷം പങ്കുവച്ചത്.

തനിക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിച്ച എല്ലാവിധ പിന്തുണയ്ക്കും ലക്ഷ്മിപ്രിയ നന്ദിയും അറിയിച്ചു. ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് ലക്ഷ്മി നന്ദിയറിയിച്ചത്.
‘ലക്ഷ്മിപ്രിയയായി ബിഗ് ബോസ് സീസണ്‍ 4-ലേക്ക് പോയ ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ എല്‍.പി ആയി തിരികെയെത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ പിന്തുണയും സ്നേഹവും കൊണ്ട് മാത്രമാണ് ഞാന്‍ ബിഗ് ബോസില്‍ ഇത്രയധികം ദിവസം നിന്നത്. എന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കിയവരോടും പരിപ്പ് പാട്ട് ഉണ്ടാക്കിയവരോടും നന്ദിയുണ്ടെന്ന് ലക്ഷ്മിപ്രിയ പറയുന്നു.

വലിയൊരു അനുഭവമായിരുന്നു ബിഗ് ബോസില്‍ നിന്ന് ലഭിച്ചത്. അധികം വീഡിയോകളൊന്നും കണ്ടിട്ടില്ല. പക്ഷെ, കണ്ടതെല്ലാം മനസ്സിനെ സന്തോഷിപ്പിക്കുന്ന വീഡിയോകളാണ്. എന്നെക്കുറിച്ച് സ്ട്രോങ് കാന്‍ഡിഡേറ്റ് എന്ന് പറഞ്ഞു കേള്‍ക്കുമ്പോള്‍ വളരെയധികം സന്തോഷമുണ്ടെന്നും ലക്ഷ്മിപ്രിയ ലൈവില്‍ പറഞ്ഞു.

ഒട്ടും ഈസി ആയിട്ടുള്ള വഴിയല്ല ബിഗ് ബോസ് സീസണ്‍ 4 ന്റെ 100 ദിവസങ്ങളെന്ന് ലക്ഷ്മി പ്രിയ പറയുന്നു. തന്നെയോര്‍ത്ത് വളരെയധികം അഭിമാനം തോന്നുന്നെന്നും താരം പറയുന്നു. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് ഞാന്‍ നന്ദിയറിയിക്കുന്നു. എന്റെ ഗുരുക്കന്മാര്‍ക്ക്, ജയേഷേട്ടന്, എന്റെ മോള്‍ക്ക്, എന്റെ കൂടെയുണ്ടായിരുന്ന 20 പേര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു.

നിങ്ങള്‍ തന്ന ചിരിയാണ് എന്നെ പൊട്ടിച്ചിരിപ്പിച്ചത്. നിങ്ങള്‍ സമ്മാനിച്ച ഓരോ വികാരങ്ങളിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. എന്റെ ദേഷ്യം പുറത്തുകൊണ്ടുവന്നു, എന്റെ സങ്കടങ്ങള്‍, എന്റെ എല്ലാം എന്നാണ് ഗ്രാന്റ് ഫിനാലെയില്‍ വീട് വിട്ടിറങ്ങിയപ്പോള്‍ ലക്ഷ്മിപ്രിയ പറഞ്ഞത്.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

9 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago