വണ്ണം കുറച്ചാല്‍ ഭംഗി കൂടും..! മെസ്സേജിന് മറുപടിയുമായി മിഥുന്റെ ഭാര്യ ലക്ഷ്മി..!

നടനും അവതാരകനും ആര്‍.ജെയുമായ മിഥുന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനാണ്. താരത്തിന്റെ കുടുംബത്തോടും പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മിഥുന്റെ ഭാര്യ ലക്ഷ്മിയും ഏവര്‍ക്കും സുപരിചിതമായ മുഖം തന്നെ. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് ലക്ഷ്മി മേനോന്‍. കുടുംബത്തിലെ കാര്യങ്ങള്‍ കൃത്യമായി നോക്കുന്നതിനോടൊപ്പം തന്റെ ആഗ്രഹങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും വേണ്ടി സമയം കണ്ടെത്തുന്ന വ്യക്തി കൂടിയാണ് ലക്ഷ്മി..

അതുകൊണ്ട് തന്നെ താരം കുറേപ്പേര്‍ക്ക് പ്രചോദനമാകാറുണ്ട്. ഇപ്പോഴിതാ ശരീര വണ്ണത്തിന്റെ പേരില്‍ തനിക്ക് വന്ന ഒരു സന്ദേശത്തിന് മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് ലക്ഷ്മി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം ഈ സന്ദേശത്തോട് പ്രതികരിച്ചത്. ചേച്ചി വണ്ണം കുറയ്ക്കൂ.. നല്ല ഭംഗി ഉണ്ടാവും എന്നാണ് ലക്ഷ്മിയ്ക്ക് വന്നിരിക്കുന്ന ഒരു സന്ദേശം.. മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്.

എന്നാല്‍ ഇത് അയച്ച് വ്യക്തിയുടെ പേര് ലക്ഷ്മി വെളിപ്പെടുത്തിയിട്ടില്ല.. അതേസമയം, ഈ സന്ദേശം അയച്ച വ്യക്തി എന്നോടുള്ള സ്‌നേഹം കൊണ്ടാണ് ഇങ്ങനെ പറഞ്ഞത് എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട് എന്നാണ് ലക്ഷ്മി പറഞ്ഞത്. എന്നാലും എന്റെ ഈ ശരീരത്തില്‍ ഞാന്‍ വളരെയധികം സന്തോഷവതിയാണ് എന്നാണ് ലക്ഷ്മി വീഡിയോ പങ്കുവെച്ച് പറഞ്ഞത്. ഈ ശരീര വണ്ണം വെച്ച് തന്നെ ക്യാമറയ്ക്ക് മുന്നില്‍ വരുന്നതില്‍ ഒന്നും എനിക്ക് പ്രശ്‌നം ഒന്നും ഇല്ലെന്നും എന്റെ ശരീരത്തില്‍ ഞാന്‍ ഹാപ്പിയാണെന്നും ലക്ഷ്മി പറയുന്നു.

ഇതിന് മുന്‍പും തനിക്ക് വരാറുള്ള സന്ദേശങ്ങളോടും കമന്റുകളോടും പ്രതികരിച്ച് താരം രംഗത്ത് വന്നിട്ടുണ്ട്. അതിരു വിടുന്ന കമന്റുകള്‍ക്ക് അതേ രീതിയില്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യും ലക്ഷ്മി. സ്വന്തമായി വീഡിയോ കണ്ടന്റുകള്‍ ഉണ്ടാക്കി പ്രേക്ഷകരെ രസിപ്പിക്കുന്ന ലക്ഷ്മിയുടെ വീഡിയോകള്‍ക്ക് നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.

Sreekumar

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

2 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago