ലക്ഷ്മിക മരണം പ്രതീക്ഷിച്ചിരുന്നോ? ശ്രദ്ധേയമായി നടിയുടെ പോസ്റ്റ്

കാക്ക എന്ന ഷോർട്ട്ഫിലിമിലൂടെ ശ്രദ്ധ നേടിയ യുവനടി ലക്ഷ്മിക സജീവന്റെ മരണ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഷാർജയിൽ വെച്ചാണ് നടിയുടെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.  സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ലക്ഷ്മികയ്ക്ക് ആദരാഞ്ജലികൾ നേർന്ന് എത്തുന്നത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാൻ ആരാധകർക്കോ, സുഹൃത്തുക്കൾക്കോ കഴിഞ്ഞിട്ടില്ല.
ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നുണ് ലക്ഷ്മിക . ജോലി തിരക്കുകളിൽ ആണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ലക്ഷ്മിക. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ നടി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ അവസാന പോസ്റ്റുകളൊക്കെ ശ്രദ്ധ നേടുകയാണ്. പ്രതീക്ഷയെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ലക്ഷ്മിക ഇൻസ്റ്റാഗ്രാമിൽ അവസാനമായി പങ്കുവെച്ചിരിക്കുന്നത്. ‘പ്രതീക്ഷ, എല്ലാ ഇരുട്ടിലും വെളിച്ചമാകുന്നത്’ എന്നാണ് നടി കുറിച്ചത്. സൂര്യാസ്തമനത്തിന്റെ ചിത്രത്തോടൊപ്പമായിരുന്നു ലക്ഷ്മിയുടെ പോസ്റ്റ്.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ലക്ഷ്മിക തന്റെ 27-മത്തെ പിറന്നാൾ ആഘോഷിച്ചത്.

‘എന്റെ 27 തുടങ്ങിയത് ഇങ്ങനെയാണ്. തനിക്ക്  പ്രായമാകുകയാണ് എന്നും  എല്ലാ വേദനകളിൽ നിന്നും അകന്ന് നടക്കാനുള്ള ശക്തി തന്നത് സർവ്വശക്തനാണ് എന്നും ന ജീവിതത്തിന്റെ മറ്റൊരു അധ്യായത്തിലേക്ക് ചുവടുവെക്കുന്നു എന്നും ലക്ഷ്മിക കുറിച്ചിട്ടുണ്ട് . സ്നേഹത്തിനും ആശംസകൾക്കും എല്ലാവർക്കും നന്ദിയും അരിച്ചിരുന്നു . താൻ  ഭയങ്കര എക്സൈറ്റഡാണ്‌,’ എന്നൊക്കെ ആയിരുന്നു  അന്ന് ലക്ഷ്മിക കുറിച്ചത്. നിരവധി പേരാണ് ലക്ഷ്മികയുടെ ഈ പോസ്റ്റുകൾക്ക് താഴെ ആദരാഞ്ജലികൾ എന്ന് കുറിക്കുന്നത്.അതിനിടെ ലക്ഷ്മികയുടെ വിയോഗത്തിന്റെ വേദന പങ്കുവെച്ച് സുഹൃത്തുക്കൾ പങ്കിട്ട പോസ്റ്റുകളും ശ്രദ്ധ നേടുന്നുണ്ട്. ‘എന്ന് നാട്ടിൽ വരും എന്ന് ചോദിച്ചപ്പോ ഒരു സ്മൈലി ഇട്ടു…

ഉത്തരം  ഇന്ന് തന്നല്ലോ എന്നൊക്കെയുള്ള വേദന നിറഞ്ഞ കമന്റുകളാണ് അവ. വിളിക്കുമ്പോഴൊക്കെ ജോലിയോടൊപ്പം കാതിൽ ഫോൺ വെച്ച് മിണ്ടുന്നതു പോലെ… ഇപ്പോ ഫോൺ എടുക്കാൻ പോലും സമയമില്ലാത്ത അത്രയും തിരക്കുള്ള ജോലിയിൽ ആണെന്ന് കരുതിക്കോളാം. എന്നൊക്കെയാണ്സു ഹൃത്തുക്കൾ കുറിക്കുന്നത്. കൊച്ചി പള്ളുരുത്തി സ്വദേശിനിയാണ് ലക്ഷ്മിക. സജീവൻ- ലിമിറ്റ ദമ്പതികളുടെ ഏകമകളായിരുന്നു താരം. കറുപ്പിന്‍റെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകരുടെ മനം കവർന്ന ഹ്രസ്വചിത്രമായിരുന്നു കാക്ക.  2021 ഏപ്രിലിൽ ആണ് കാക്ക റിലീസ് ചെയ്തത്. ഷോർട്ട്ഫിലിമിൽ പഞ്ചമി എന്ന നായിക വേഷം ആയിരുന്നു ലക്ഷ്മികയുടേത്. കറുപ്പിനാൽ മാറ്റിനിർത്തപ്പെട്ടവരുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറെ നേടിയിരുന്നു. ശാരീരികവൈകല്യങ്ങളുടേയും പേരിൽ പരിഹസിക്കപ്പെടുന്ന മാറ്റിനിർത്തപ്പെടുന്ന മനുഷ്യരുടെ അതിജീവന കഥ കൂടി ആയിരുന്നു കാക്ക.നിറത്തിന്റെ പേരിൽ വീട്ടുകാരിൽ നിന്നുപോലും അവഗണനകൾ നേരിടുന്ന പഞ്ചമി പിന്നീട് തന്‍റെ കുറവിനെ പോസിറ്റീവായി കാണുകയും സധൈര്യം നേരിടുകയും ചെയ്യുന്നതായിരുന്നു ‘കാക്ക’ പറയുന്ന കഥ.കറുത്ത നിറമുള്ള, പല്ല് ഉന്തിയ ഒരു പെൺകുട്ടിയായി ലക്ഷ്മിക ജീവിക്കുകയായിരുന്നു. അഭിനയം കൊണ്ട് കഥാപാത്രത്തിനായി നടത്തിയ മേക്കോവർ കൊണ്ടുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ലക്ഷ്മികയ്ക്ക് കഴിഞ്ഞു. ഇതിനുപുറമെ ഒരു യമണ്ടൻ പ്രേമ കഥ, പഞ്ചവർണ തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, കുട്ടനാടൻ ബ്ലോഗ്, നിത്യ ഹരിത നായകൻ തുടങ്ങിയ സിനിമകളിലൂടെയും ലക്ഷ്മിക പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതിനിടെ ട്രാവൽ ആൻഡ് ടൂറിസത്തിൽ ബിരുദം നേടിയ നടി ജോലി ആവശ്യത്തിനായാണ് ഷാർജയിലേക്ക് പോയത്. അവിടെ ജോലി ചെയ്ത് വരുകയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിത മരണം.

Sreekumar

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

8 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

8 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

9 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

9 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

9 hours ago